2023ലെ തമിഴിലെ വമ്പന്‍ വിജയം നേടിയ ചിത്രമാണ് രജനികാന്ത് നായകനായി എത്തിയ ജയിലര്‍. ബോക്സ് ഓഫീസില്‍ 650 കോടി രൂപയോളം കളക്ഷന്‍ നേടിയ ചിത്രം നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന് നെല്‍സണ്‍ പുതിയൊരു വേഷത്തില്‍ എത്തുന്നു. നിര്‍മ്മാതാവായാണ് നെല്‍സന്റെ പുതിയ വേഷം. തന്റെ ഹോം പ്രൊഡക്ഷന്‍ ഹൗസായ ഫിലമെന്റ് ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നെല്‍സണ്‍. നെല്‍സന്റെ സഹ സംവിധായകനായ ശിവബാലന്‍ മുത്തുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബ്ലഡി ബെഗ്ഗര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. റെഡ്ഡിന് കിംഗ്സ്ലിയും സെല്സണും അഭനയിച്ച പ്രമോ വീഡിയോ അടക്കമാണ് ടൈറ്റില്‍ പുറത്തുവിട്ടത്. രസകരമായ പ്രമേയമാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ജെന്‍ മാര്‍ട്ടിനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. തമിഴകത്തെ ശ്രദ്ധേയനായ യുവതാരം കവിന് ആണ് ചിത്രത്തിലെ നായകന് റെഡ്ഡിന് കിംഗ്സ്ലിയും പ്രധാന വേഷത്തില്‍ എത്തും.