ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ഫോര്‍ഡ്. ഇപ്പോഴിതാ ഫോര്‍ഡ് റേഞ്ചര്‍ പിക്കപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ ലോഞ്ച് ഫോര്‍ഡ് എവറസ്റ്റിന്റെ ലോഞ്ചിന് ശേഷമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഫോര്‍ഡ് റേഞ്ചര്‍ ഇന്ത്യയില്‍ പലതവണ പരീക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോര്‍ഡ് എവറസ്റ്റും ഫോര്‍ഡ് എന്‍ഡവറിന്റെ അതേ എസ്യുവിയാണ്. ഇന്ത്യയില്‍ റീലോഞ്ച് ചെയ്യുന്ന ആദ്യ എസ്യുവിയാകും എവറസ്റ്റ്. അടിസ്ഥാനപരമായി എവറസ്റ്റിന്റെ ലൈഫ്സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് പതിപ്പായ ഫോര്‍ഡ് റേഞ്ചറും അമേരിക്കന്‍ കാര്‍ നിര്‍മ്മാതാവ് അവതരിപ്പിക്കും. ഫോര്‍ഡ് റേഞ്ചറിന് 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 3.0 ലിറ്റര്‍ വി6 ടര്‍ബോ-ഡീസല്‍ എന്നിവ ലഭിച്ചേക്കാം. 2.0-ലിറ്റര്‍ എഞ്ചിന് സിംഗിള്‍-ടര്‍ബോ അല്ലെങ്കില്‍ ഇരട്ട-ടര്‍ബോ പതിപ്പുകളില്‍ ലഭ്യമാകും, 3.0-ലിറ്റര്‍ വി6 ടര്‍ബോ ഡീസല്‍ എഞ്ചിന് ഒരൊറ്റ വേരിയന്റായിരിക്കും. ഗിയര്‍ബോക്സിലേക്ക് വരുമ്പോള്‍, എസ്യുവി 6-സ്പീഡ് മാനുവല്‍, 10-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയില്‍ ലഭ്യമാകും. ഫോര്‍ഡ് റേഞ്ചറില്‍ 2ഡബ്ളിയുഡി, 4ഡബ്ളിയുഡി എന്നിവ ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് (സിംഗിള്‍ ടര്‍ബോ) 170 ബിഎച്ച്പി വാഗ്ദാനം ചെയ്യുമ്പോള്‍ 206 ബിഎച്ച്പി ഇരട്ട ടര്‍ബോ വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്നു. 3.0 ലിറ്റര്‍ വി6 ടര്‍ബോ ഡീസല്‍ എഞ്ചിന് 246 ബിഎച്ച്പി കരുത്തും 600എന്‍എംടോര്‍ക്കും നല്കുന്നു.