◾https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. കേരളമടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആലപ്പുഴയിലും പ്രിയങ്ക ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തിലും എത്തിയിട്ടുണ്ട്. കലാശക്കൊട്ടിന് ശേഷം കൃത്യം അഞ്ച് മണിക്ക് പരസ്യപ്രചാരണം അവസാനിക്കും.
◾https://dailynewslive.in/ വോട്ടെടുപ്പ് നടക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ പോളിംഗിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വഴി വോട്ട് രേഖപ്പെടുത്താം. വോട്ട് ചെയ്ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്നും സഞ്ജയ് കൗള്‍ ഐഎഎസ് വ്യക്തമാക്കി. 25,229 വോട്ടിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്, മഴ പെയ്താലും വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ബൂത്തിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ വിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് നല്‍കിയിരിക്കുന്ന ഹര്‍ജി ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസിന്റെ പ്രാഥമിക വാദത്തിനിടെ വോട്ടിങ് മെഷീനിന്റേയും വി വി പാറ്റിന്റേയും പ്രവര്‍ത്തനം തിരെത്തെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കി. പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും. മൈക്രോ കണ്‍ട്രോള്‍ പ്രോഗ്രാം ചെയ്യുന്നത് ഒരു തവണ മാത്രമാണ്. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും സുപ്രീംകോടതിയെ അറിയിച്ചു.
◾https://dailynewslive.in/ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്ളത് മുസ്ലിം ലീഗിന്റെ ആശയങ്ങളാണെന്നും എസ് സി, എസ് ടി സംവരണം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും, കോണ്‍ഗ്രസ് രാജ്യത്ത് സാമൂഹിക സമത്വം തകര്‍ത്തുവെന്നും കുറ്റപ്പെടുത്തി. പാരമ്പര്യ സ്വത്തിന് നികുതി ഏര്‍പ്പെടുത്തുമെന്നും, കുടുംബനാഥന്റെ മരണത്തിന് ശേഷം ആ സ്വത്ത് അനന്തരാവകാശികള്‍ക്ക് നല്‍കില്ലെന്നും കോണ്‍ഗ്രസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.
◾https://dailynewslive.in/ അധികാരത്തില്‍ എത്തിയാല്‍ ആദ്യ നടപടി ജാതിസെന്‍സസ് നടപ്പിലാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ജാതി സെന്‍സസ് തന്റെ ജീവിത ലക്ഷ്യമാണ്. അതില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല. അനീതി തുടരുന്ന രാജ്യത്ത് നീതി ഉറപ്പാക്കുക എന്നതാണ് അതിന്റെ താല്‍പര്യമെന്നും രാഹുല്‍ പറഞ്ഞു. രാജ്യസ്നേഹി എന്ന് അവകാശപ്പെടുന്നവര്‍ ജാതി സെന്‍സസിനെ ഭയപ്പെടുകയാണ്. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെ ഒബിസി ആകുമെന്നും രാഹുല്‍ ചോദിച്ചു.
◾https://dailynewslive.in/ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം പിന്നിട്ടു, ഇതില്‍ 55 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ആരുടെ താലിമാലയാണ് തട്ടിയെടുത്തതെന്ന് മോദി പറയണമെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്തിന് വേണ്ടി താലിമാല ബലി കഴിച്ചയാളാണ് തന്റെ അമ്മയെന്നും ചൈന യുദ്ധവേളയില്‍ മുഴുവന്‍ ആഭരണങ്ങളും തന്റെ മുത്തശി രാജ്യത്തിനായി നല്‍കിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ ലോക്സഭ തിരഞ്ഞെടുപ്പില്‍ തോല്‍വി മുന്നില്‍ കണ്ടാണ് ന്യൂനപക്ഷ വിരുദ്ധതയും വര്‍ഗീയതയും പ്രധാനമന്ത്രി നരേന്ദ്രമോദി ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന്‍ ഖര്‍ഗെ. അടിയൊഴുക്കുകള്‍ മനസിലായതോടെയാണ് ഈ മാറ്റം. മോദിക്കെതിരെ നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷനെയും ഖര്‍ഗെ വിമര്‍ശിച്ചു. കമ്മിഷന്റെ സെലക്ഷനും ഇലക്ഷനും മോദിയാണ് നടത്തുന്നത്. മോദി വിലകുറഞ്ഞ രാഷ്ട്രീയക്കാരനായി മാറിയെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഖര്‍ഗെ പറഞ്ഞു.
◾https://dailynewslive.in/ യുഡിഎഫിന് വന്‍ വിജയം ഉണ്ടാകുമെന്നും ഏതെങ്കിലും തരത്തില്‍ തോല്‍വിയുണ്ടായാല്‍ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്നും ത്രികോണ മത്സരം തൃശ്ശൂരില്‍ മാത്രമാണെന്നും 20 ല്‍ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് ഇടത് എംപിമാര്‍ ജയിച്ചാല്‍ അവര്‍ കേന്ദ്രത്തില്‍ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
◾https://dailynewslive.in/ സിപിഎമ്മിനേയും ബിജെപിയേയും ആക്രമിച്ച് കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി. കേരള സര്‍ക്കാരും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നും സര്‍ക്കാരും എല്‍ഡിഎഫും ബിജെപിയും ആക്രമിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപി നേതാക്കളുടെ വാഹനത്തില്‍ നിന്ന് കോടികള്‍ കിട്ടിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പല ആരോപണങ്ങളും നേരിടുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
◾https://dailynewslive.in/ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ കെകെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ പൊലീസില്‍ പരാതി നല്‍കി. തനിക്കെതിരെ വ്യാജ വീഡിയോ ആരോപണം ഉന്നയിച്ചതില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ശൈലജ തനിക്കെതിരെ വ്യാജ വീഡിയോ ആരോപണം ഉന്നയിച്ചതെന്ന് ജനപ്രാധിനിത്യ നിയമത്തിന്റെ ലംഘനമടക്കം ചൂണ്ടിക്കാട്ടിയാണ് ഷാഫി പറമ്പില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
◾https://dailynewslive.in/ സൈബര്‍ അധിക്ഷേപ പരാതിയില്‍ ഷാഫി പറമ്പില്‍ തനിക്കെതിരെ തിരിഞ്ഞത് ജാള്യത മറയ്ക്കാനാണെന്ന് കെ.കെ. ശൈലജ. ഡിജിപിക്ക് പരാതി നല്‍കിയത് അതിന്റെ ഭാഗമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന ആളല്ല താനെന്നും സൈബര്‍ അധിക്ഷേപത്തില്‍ നിയമനടപടി തുടരുമെന്നും ശൈലജ വ്യക്തമാക്കി.
◾https://dailynewslive.in/ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഡിഎന്‍എയെക്കുറിച്ചാണ് പി വി അന്‍വര്‍ പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയ പാരമ്പര്യമാണ് ഉദ്ദേശിച്ചതെന്നും ജൈവപരമായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്നും, ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
◾https://dailynewslive.in/ തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. പരാജയം ഉറപ്പായപ്പോള്‍ സിപിഎം തന്റെ പേരിനെ ഉള്‍പ്പെടെ വര്‍ഗീയമായി ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചെന്നും, രാജസ്ഥാനില്‍ വര്‍ഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.
◾https://dailynewslive.in/ ബിജെപി പ്രചാരണ ബോര്‍ഡുകള്‍ പൊലീസ് എടുത്തു മാറ്റിയതിനെ തുടര്‍ന്ന് വയനാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രനും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. ബിജെപി തമിഴ്‌നാട് അധ്യക്ഷനായ കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയില്‍ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കിയതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ തിരികെ സ്ഥാപിച്ചുവെങ്കിലും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രതിഷേധത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെത്തി ബിജെപി ബോര്‍ഡുകള്‍ വീണ്ടും എടുത്തു മാറ്റി. പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിച്ചെന്ന പരാതിയിലായിരുന്നു നടപടി.
◾https://dailynewslive.in/ മലപ്പുറത്ത് സമസ്ത നേതാക്കള്‍ ഇന്ന് വിളിച്ച വാര്‍ത്താ സമ്മേളനം റദ്ദാക്കി. അബ്ദു സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ ഉള്ള ലീഗ് അനുകൂല നേതാക്കളുടെ വാര്‍ത്താ സമ്മേളനമാണ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ നീക്കുന്ന തരത്തില്‍ സമസ്ത നേതൃത്വം പ്രസ്താവന ഇറക്കിയതിനാലാണ് മലപ്പുറത്തെ വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതെന്നാണ് നേതാക്കള്‍ പറയുന്നത്.
◾https://dailynewslive.in/ മുസ്ലിം ലീഗും സമസ്തയുമായുള്ള ബന്ധം നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് ഇല്ലാതാക്കാനാവില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വോട്ടിന് വേണ്ടിയുള്ള ബന്ധമല്ലെന്നും അതില്‍ ചെറിയ വിള്ളല്‍ വീഴാന്‍ ഇരുവിഭാഗവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയും ലീഗുമായുള്ളത് വൈകാരികമായ അടുപ്പമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
◾https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി ആര്‍ കൃഷ്ണതേജ ഉത്തരവിട്ടു.
◾https://dailynewslive.in/ വയനാട് തലപ്പുഴ കമ്പമലയില്‍ രാവിലെ ആറ് മണിയോടെ സി പി മൊയ്തീന്‍ ഉള്‍പ്പെട്ട നാലംഗ സംഘമടങ്ങിയ മാവോയിസ്റ്റുകള്‍ എത്തിയെന്ന് നാട്ടുകാര്‍. 20 മിനുറ്റ് നേരം അവര്‍ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും, മുദ്രാവാക്യം വിളിക്കുകയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തെന്നും നാട്ടുകാര്‍ പറയുന്നു. നാല് പേരില്‍ രണ്ടു പേരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നു. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
◾https://dailynewslive.in/ കരുവന്നൂര്‍ കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാന്‍ സാവകാശം തേടുമെന്നും ഇക്കാര്യം രേഖാമൂലം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുമെന്നുമാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് മുന്‍പും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് പറഞ്ഞത്. തുടര്‍ച്ചയായ നാലാം തവണയാണ് ഇഡിയുടെ നോട്ടീസ് എംഎം വര്‍ഗീസ് നിരാകരിക്കുന്നത്.
◾https://dailynewslive.in/ പത്തനംതിട്ട റാന്നിയില്‍ കൊവിഡ് വാക്സിന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസിലെ പ്രതി അറസ്റ്റില്‍. 22 കാരനായ വലഞ്ചുഴി സ്വദേശി ആകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊവിഡ് വാക്‌സിന്‍ എടുത്തനാള്‍ മുതല്‍ മറ്റൊരാള്‍ക്ക് അതേപോലെ കുത്തിവെയ്പ്പ് നല്‍കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
◾https://dailynewslive.in/ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴു കോടി രൂപ മുതല്‍ മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നാല്‍പതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നായിരുന്നു ഹര്‍ജി.
◾https://dailynewslive.in/ യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാന്‍ യെമനിലെ സനയില്‍ എത്തിയ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയോടും സഹായി സാമുവല്‍ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താന്‍ നിര്‍ദേശിച്ച് അധികൃതര്‍. മകളുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവന്‍മാരുമായുള്ള ചര്‍ച്ചയും വൈകാതെ നടക്കും എന്നാണ് ഇവരുടെ പ്രതീക്ഷ.
◾https://dailynewslive.in/ പട്ടിമറ്റത്ത് ബൈക്കില്‍ എത്തി വൃദ്ധയുടെ സ്വര്‍ണ്ണ മാല കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. മൂവാറ്റുപുഴ ഷാഹുല്‍ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്.
◾https://dailynewslive.in/ പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അര്‍ജുന്‍ കുറ്റക്കാരനെന്ന് വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി – 2 കണ്ടെത്തി. ഏപ്രില്‍ 29ന് ശിക്ഷ വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. 2021 ജൂണ്‍ 10 ന് രാത്രിയാണ് അര്‍ജുന്‍ വൃദ്ധ ദമ്പതികളായ റിട്ട. അധ്യാപകന്‍ കേശവനെയും ഭാര്യ പത്മാവതിയെയും മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്നത്.
◾https://dailynewslive.in/ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്ഷപ്പെട്ട പ്രതി പറവണ്ണ സ്വദേശി റബീഹ് പൊലീസില്‍ കീഴടങ്ങി. തിരൂര്‍ ജില്ലാ ആശുപത്രിയിലാണു സംഭവം നടന്നത്. പരിശോധനയ്ക്കെത്തിച്ച റബീഹ് വിലങ്ങില്‍ നിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടുകയായിരുന്നു. കൂടെ പൊലീസുകാരും ഓടിയെങ്കിലും ഇയാളെ കിട്ടിയില്ല. സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം തിരൂര്‍ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാള്‍ക്കെതിരെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു.
◾https://dailynewslive.in/ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാംപിത്രോദയുടെ വാക്കുകള്‍ പ്രചാരണ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസില്‍ അതി സമ്പന്നനായ വ്യക്തി മരിച്ചാല്‍ അദ്ദേഹത്തിന്റെ സ്വത്തിന്റെ 45 ശതമാനമേ അനന്തരാവകാശിക്ക് കിട്ടൂവെന്നും 55 ശതമാനം സര്‍ക്കാരിലേക്ക് പോകുമെന്നും അത് പിന്നീട് ക്ഷേമ പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്തുമെന്നും ഈ മാതൃക ഇന്ത്യയിലും പിന്തുടര്‍ന്നാല്‍ നന്നായിരിക്കുമെന്നും പിത്രോദ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കുടുംബ നാഥന്റെ മരണത്തിന് ശേഷം സ്വത്ത് അനന്തരാവകാശികള്‍ക്ക് നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്നും ഇക്കാര്യമാണ് കുറച്ച് ദിവസമായി താന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു. ഇതോടെ പ്രതിരോധത്തിലായ കോണ്‍ഗ്രസ് സാം പിത്രോദയെ തള്ളി പറഞ്ഞു. പിത്രോദയുടെ വാക്കുകള്‍ വ്യക്തിപരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.
◾https://dailynewslive.in/ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍. ഗൌരിഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്‍പിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ബിസിനസ് നടത്തുന്നതിനെക്കാള്‍ നല്ലത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണെന്നും വദ്ര നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം അമേഠിയില്‍ മത്സരിക്കണമെന്ന റോബര്‍ട്ട് വദ്രയുടെ ആവശ്യം നേരത്തെ കോണ്‍ഗ്രസ് തള്ളിയിരുന്നു.
◾https://dailynewslive.in/ മഹാരാഷ്ട്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരായ ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസില്‍ തുടരന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കി. 25000 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്കുകള്‍ക്ക് നഷ്ടം നേരിട്ടില്ലെന്നും വായ്പയായി നല്‍കിയതില്‍ 1343 കോടി തിരിച്ചുപിടിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
◾https://dailynewslive.in/ കോടതിയലക്ഷ്യക്കേസില്‍ പതഞ്ജലി ഖേദം പ്രകടിപ്പിച്ച് നല്കിയ പത്ര പരസ്യത്തിന്റെ വലിപ്പം സാധാരണ നല്‍കാറുള്ള പരസ്യത്തിന് സമാനമാണോ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തെ തുടര്‍ന്ന് പത്രങ്ങളില്‍ കൂടുതല്‍ വലിപ്പത്തില്‍ പതഞ്ജലി പരസ്യം നല്‍കി. ദിനപത്രങ്ങളുടെ പേജുകളില്‍ നാലിലൊന്ന് വലിപ്പത്തിലാണ് നിരുപാധികം മാപ്പ് പറഞ്ഞുള്ള ഇന്നത്തെ പരസ്യം.
◾https://dailynewslive.in/ അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകരാനിടയാക്കിയ അപകടത്തിന്റെ ഉത്തരവാദിത്വം കപ്പല്‍ ഉടമസ്ഥരായ കമ്പനിക്കും നടത്തിപ്പ് കമ്പനിക്കുമെന്ന് ബോള്‍ട്ടിമോര്‍ സിറ്റി അധികൃതര്‍. കാര്യക്ഷമതയില്ലാത്ത ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നും ബോള്‍ട്ടിമോര്‍ സിറ്റി കൗണ്‍സില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നു.
◾https://dailynewslive.in/ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ പുതിയ നിക്ഷേപവുമായി പ്രമുഖ നിക്ഷേപകനായ വിജയ് കേഡിയ. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ജനുവരി-മാര്‍ച്ച് പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച് വിജയ് കേഡിയയുടെ ഉടമസ്ഥതയിലുള്ള കേഡിയ സെക്യൂരിറ്റീസ് 1.01 ശതമാനം ഓഹരിയാണ് സ്വന്തമാക്കിയത്. അതേസമയം പൊതുമേഖല ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍.ഐ.സി മാര്‍ച്ച് പാദത്തില്‍ റിലയന്‍സ് ഇന്‍ഫ്രായിലെ ഓഹരികള്‍ വിറ്റ് ലാഭമെടുക്കുകയായിരുന്നു. റിലയന്‍സ് ഇന്‍ഫ്രയുടെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണില്‍ നിന്ന് എല്‍.ഐ.സിയുടെ പേര് അപ്രത്യക്ഷമായി. തൊട്ട് മുന്‍പാദത്തില്‍ 41,40,529 ഓഹരികളാണ് എല്‍.ഐ.സിക്ക് റിലയന്‍സ് ഇന്‍ഫ്രയിലുണ്ടായിരുന്നത്. കഴിഞ്ഞ മാസം കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടിരുന്ന ഓഹരിയാണ് റിലയന്‍സ് ഇന്‍ഫ്ര. എന്നാല്‍ ഈ മാസം ഓഹരി വില 30 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 15 ശതമാനം നേട്ടം റിലയന്‍സ് ഇന്‍ഫ്ര ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതു വരെയുള്ള നേട്ടം ഏഴ് ശതമാനത്തിലധികമാണ്. ഒരു വര്‍ഷക്കാലയളവില്‍ അനില്‍ അംബാനിയുടെ ഈ ഓഹരി 24 ശതമാനത്തോളം ഉയര്‍ച്ച നേടിയിട്ടുണ്ട്. മൂന്നു വര്‍ഷക്കാലയളവില്‍ 480 ശതമാനവും. ജെ.എസ്.ഡബ്ല്യു റിന്യൂവബിള്‍ എനര്‍ജിയുമായി 132 കോടി രൂപയുടെ വന്‍ കരാറില്‍ റിലയന്‍സ് പവര്‍ കഴിഞ്ഞ മാസമാണ് ഒപ്പു വച്ചത്. റിലയന്‍സ് പവറിലെയും റിലയന്‍സ് ഇന്‍ഫ്രയിലെയും കടങ്ങള്‍ കുറച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പുതിയ നീക്കങ്ങളിലൂടെ അനില്‍ അംബാനി വീണ്ടും പഴയ പ്രതാപത്തിലേക്കു തിരിച്ചു വരുമോ എന്നാണ് ബിസിനസ് ലോകം ഉറ്റു നോക്കുന്നത്.
◾https://dailynewslive.in/ ശതകോടീശനും ട്വിറ്ററിന്റെ (എക്‌സ്) ഉടമയുമായ ഇലോണ്‍ മസ്‌ക് പുതിയ ആപ്ലിക്കേഷന്റെ പണിപ്പുരയില്‍. ഇത്തവണ ഗൂഗിളിനെ വെല്ലുവിളിക്കാനാണ് മസ്‌കിന്റെ തീരുമാനം. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് പോലൊരു ആപ്പാണ് എക്‌സ് ടിവി എന്നപേരില്‍ പുറത്തിറക്കുന്നത്. ഒറ്റനോട്ടത്തില്‍ യുട്യൂബ് ആണെന്ന് തോന്നിക്കുന്ന ഹോംസ്‌ക്രീനാണ് എക്‌സ് ടിവിയുടെയും. എക്‌സ് സി.ഇ.ഒ ലിന്‍ഡ യാക്കരിനോ പുതിയ സംരംഭത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നും അവസാനഘട്ട മിനുക്കുപണികളിലാണെന്നും അവര്‍ വ്യക്തമാക്കി. ഹൈ ക്വാളിറ്റി വീഡിയോകള്‍ വലിയ സ്‌ക്രീനിലും മൊബൈലിലും ഒരുപോലെ കാണാന്‍ എക്‌സ് ടിവിയിലൂടെ കഴിയുമെന്നും ലിന്‍ഡ അവകാശപ്പെട്ടു. എ.ഐ ഉപയോഗിച്ച് കാഴ്ചക്കാര്‍ക്ക് താല്പര്യമുള്ള വീഡിയോകള്‍ എത്തിക്കാനുള്ള സംവിധാനവും എക്‌സ് ടിവിയില്‍ ഉണ്ടാകും. മൊബൈല്‍ ഫോണില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ടിവി സ്‌ക്രീനിലും അതിന്റെ തുടര്‍ച്ചയില്‍ കാണാനുള്ള അവസരം എക്‌സ് ടിവി ഒരുക്കുന്നുണ്ട്. യുട്യൂബ് പോലെ സൗജന്യമായി ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോം ആകും എക്‌സ് ടിവിയുമെന്നാണ് വിവരം. യുട്യൂബിലെ പോലെ കണ്ടന്റ് നിര്‍മിച്ച് വരുമാനം നേടുന്ന തരത്തിലുള്ളതാകും എക്‌സിന്റെ പ്ലാറ്റ്‌ഫോം.
◾https://dailynewslive.in/ ഹനുമാന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ അടുത്ത ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ പ്രശാന്ത് വര്‍മ്മ. ഹനുമാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും ‘ജയ് ഹനുമാന്‍’ എന്ന് പ്രശാന്ത് വ്യക്തംമാക്കി. ഹനുമാന്‍ ജയന്തിയുടെ പ്രത്യേക അവസരത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ഹനുമാന്‍ ജയന്തി പ്രമാണിച്ച് ജയ് ഹനുമാന്റെ ആദ്യ പോസ്റ്റര്‍ പ്രശാന്ത് വര്‍മ്മ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. തീതുപ്പുന്ന ഡ്രാഗണും ഹനുമാനും പോസ്റ്ററില്‍ കാണാം. ജയ് ഹനുമാന്‍ 3ഡി ഐമാക്സിലാണ് എത്തുക എന്ന സൂചനയും സംവിധായകന്‍ പോസ്റ്ററില്‍ നല്‍കുന്നുണ്ട്. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായിരിക്കും ജയ് ഹനുമാന്‍. ഹനു മാന്‍ എന്നായിരുന്നു ആദ്യ ചിത്രത്തിന്റെ പേര്. ജയ് ഹനുമാനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ നല്‍കിയിട്ടില്ല. തേജ സജ്ജയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ആദ്യ ചിത്രം ഹനു മാന്‍ എന്ന സൂപ്പര്‍ഹീറോ ചിത്രം 2024 ജനുവരി 12-നാണ് റിലീസ് ചെയ്തത്. 40 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച തേജ സജ്ജ അഭിനയിച്ച ഈ ചിത്രം ലോകമെമ്പാടും ഏകദേശം 350 കോടി രൂപയുടെ ബിസിനസ് നടത്തിയിരുന്നു.
◾https://dailynewslive.in/ തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ വിജയ് ദേവരകൊണ്ട-മൃണാല്‍ ഠാക്കൂര്‍ ചിത്രം ‘ദ ഫാമിലി സ്റ്റാര്‍’ ഒ.ടി.ടിയിലേക്ക്. സിനിമയുടെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ 5ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ആദ്യ ദിനം മുതല്‍ തന്നെ മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ സിനിമ പുറത്തിറങ്ങി ഒരു മാസത്തിന് ശേഷമാണ് ഫാമിലി സ്റ്റാര്‍ ഒ.ടി.ടിയില്‍ എത്താന്‍ പോകുന്നത്. ചിത്രം മെയ് 3ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 5.75 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഇന്ത്യയില്‍ നിന്നും ആകെ നേടാനായത് വെറും നാല് ലക്ഷം മാത്രമായിരുന്നു. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ഏറെ ശ്രദ്ധ നേടുന്നത്. ഗീതാഗോവിന്ദം എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങിയ ടാക്സിവാല, ഡിയര്‍ കോമ്രേഡ്, വേള്‍ഡ് ഫെയ്മസ് ലവര്‍, ലൈഗര്‍ എന്നീ സിനിമകള്‍ പരാജയമായിരുന്നു. കുഷി എന്ന സിനിമ മുടക്കുമുതല്‍ തിരിച്ചു പിടിച്ചെങ്കിലും ഹിറ്റ് ആയിരുന്നില്ല.
◾https://dailynewslive.in/ ബെംഗളൂരു ആസ്ഥാനമായുള്ള അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് പുതുക്കിയ എഫ് 77 മാക് 2 ഇലക്ട്രിക് പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. അള്‍ട്രാവയലറ്റ് എഫ് 77 2022 അവസാനത്തോടെയാണ് പുറത്തിറക്കിയത്. ഇ-ബൈക്ക് പുറത്തിറക്കിയതിന് ശേഷമുള്ള ഏറ്റവും സമഗ്രമായ നവീകരണം കൂടിയാണിത്. വരാനിരിക്കുന്ന അള്‍ട്രാവയലറ്റ് എഫ് 77 77 മാക് 2 ഇ-ബൈക്കിലെ പ്രകടനത്തിലേക്കും സാങ്കേതികതയിലേക്കും അപ്‌ഗ്രേഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് അള്‍ട്രാവയലറ്റ് എഫ് 77 , തുര്‍ക്കിയില്‍ ബ്രാന്‍ഡിന്റെ ആദ്യത്തെ വിദേശ ഔട്ട്‌ലെറ്റിനൊപ്പം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുകയാണ്. ഷാസി, ബോഡി പാനലുകള്‍, ഡിസൈന്‍ ഭാഷ എന്നിവ ഏറെക്കുറെ അതേപടി നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ കമ്പനിക്ക് പുതിയ കളര്‍ ഓപ്ഷനുകളും ഗ്രാഫിക്സും എഫ് 77 മാക് 2-ല്‍ അവതരിപ്പിച്ചേക്കും. സസ്പെന്‍ഷന്‍ സജ്ജീകരണത്തിലും ബ്രേക്കിംഗ് പ്രകടനത്തിലും അതുപോലെ തന്നെ നിലനിര്‍ത്താന്‍ പുനരുല്‍പ്പാദിപ്പിക്കുന്ന ബ്രേക്കിംഗിലും ബൈക്കിന് റിവിഷനുകളും ലഭിക്കും. പവര്‍ട്രെയിനില്‍ എന്തെങ്കിലും മാറ്റങ്ങളോടെ. ഫിറ്റും ഫിനിഷും മെച്ചപ്പെടുത്തലുകള്‍ കാണും, അതേസമയം റേഞ്ചും ചാര്‍ജിംഗ് സമയവും പരിഷ്‌കരിക്കാന്‍ സാധ്യതയുണ്ട്.
◾https://dailynewslive.in/ മലയാളമനസ്സിന് മാധുര്യമേകുന്ന നാടന്‍ശീലുകളിലാണ് ഇ.കെ ശിവരാജന്‍ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. അനായാസമായി രൂപപ്പെട്ടതെന്ന് തോന്നുമെങ്കിലും മൂലകൃതിയെ ആവുംവണ്ണം ഉള്‍ക്കൊണ്ടുകൊണ്ട് തനി മലയാളശീലുകളിലാക്കാന്‍ പരിഭാഷകന്‍ ഏറെ ക്ലേശിച്ചിരിക്കുമെന്നുറപ്പാണ്. ക്ലേശം സഫലമായതിന്റെ സന്തോഷം അദ്ദേഹത്തിനുണ്ടാകട്ടെ. നെരൂദക്കവിതകളുടെ ഉള്ളറിഞ്ഞ ശിവരാജന്റെ തര്‍ജ്ജമ ആകര്‍ഷകമാണ്. ഭാവവിച്ഛിത്തി വരാതെ കാന്തമായ പദപാദാവലികളാല്‍ നിബിഡമായ നൂറ് പ്രണയഗീതകങ്ങളെ താലോലിക്കാതിരിക്കാന്‍ ആസ്വാദകനാവുകയില്ല. ‘നൂറ് പ്രണയഗീതകങ്ങള്‍’. പാബ്ലോ നെരൂദ. ഗ്രീന്‍ ബുക്സ്. വില 272 രൂപ.
◾https://dailynewslive.in/ രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നതും ജോലി സമയം തുടര്‍ച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുമെന്നും ഇത് 50 വയസ്സാകുമ്പോഴേക്കും വിഷാദം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു. പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന് പേര്‍ക്ക് മാത്രമായിരുന്നു പകല്‍ സമയം ജോലിയുണ്ടായിരുന്നത്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പല പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ വെളുത്ത വംശജരെ അപേക്ഷിച്ച് കറുത്ത വംശജരാണ് ഉറക്കമില്ലായ്മ മൂലമുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ നേരിടുന്നതെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ജോലി നമ്മെ അനാരോഗ്യവാന്മാരാക്കുന്ന സാഹചര്യം തടയേണ്ടതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ പ്രഫസര്‍ വെന്‍ ജുയി ഹാന്‍ പറയുന്നു. ജോലി മൂലം ശാരീരികവും മാനസികവുമായി അവശരാവുന്നവരെ പിന്തുണയ്ക്കാനുള്ള വിഭവങ്ങള്‍ ലഭ്യമാക്കി ഈ സാഹചര്യത്തെ മറികടക്കാന്‍ കഴിയണമെന്ന് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.30, പൗണ്ട് – 103.54, യൂറോ – 89.04, സ്വിസ് ഫ്രാങ്ക് – 91.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.18, ബഹറിന്‍ ദിനാര്‍ – 220.96, കുവൈത്ത് ദിനാര്‍ -270.41, ഒമാനി റിയാല്‍ – 216.39, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.68, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 60.89.