kc web

സോളാർ പീഡന കേസ്, കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു.ദില്ലിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2012-ൽ മന്ത്രി എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽ വച്ച് കെസി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് സോളാർ കേസിലെ പ്രതിയുടെ പരാതി. ഹൈബി ഈഡൻ, എ പി അനിൽ കുമാർ, ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെ ആയിരുന്നു സോളാർ  കേസ് പ്രതി ലൈംഗിക പീഡന പരാതിയിൽ നൽകിയിരുന്നത്. അതേ സമയം, തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡൻ എംപിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്.

സംസ്ഥാന സർക്കാർ ഖജനാവിന്റെ ശേഷിക്കുറവ് പരിഹരിക്കാനാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ പറ്റിക്കാനാണ് കിഫ്ബി എന്ന വിമർശനത്തിന് മുൻപും  കുറവുണ്ടായിരുന്നില്ല. ഇക്കാര്യം പ്രമുഖർ തന്നെ പറഞ്ഞു. എന്നിട്ടും അറുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി വഴി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബിഹാറിൽ മഹാസഖ്യ സർക്കാർ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി നിതീഷ് കുമാറിന് തന്നെ.  ആരോഗ്യം  ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് . തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ  വകുപ്പുകൾ നൽകി. ജെഡിയു നേതാവായ വിജയ് കുമാർ ചൗധരിയാണ് ധനമന്ത്രി. ആർജെഡിയില്‍ നിന്ന് പതിനാറും ജനതാദളില്‍ (ജെഡിയു) നിന്ന് പതിനൊന്നും പേർ മന്ത്രിമാരായി. കോൺഗ്രസിന് രണ്ടും എച്ച്എഎമ്മിനും ഒരു മന്ത്രി പദവിയും ലഭിച്ചു.

കണ്ണൂർ സർവകലാശാലയിൽ നടക്കുന്നത് സ്വജന പക്ഷപാതം. കണ്ണൂർ സർവകലാശാലയിൽ നടക്കുന്നത് ഗുരുതരമായ ചട്ട ലംഘനമാണ്. തന്നെ ഇരുട്ടിൽ നിർത്തേണ്ട കാര്യമില്ല. തനിക്ക് ചാൻസലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് നടൻ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റി. എന്നാൽ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വാദം.എന്നാൽ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂൺ 30ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയ്‍ന്‍റെ അഭിഭാഷകൻ വാദിച്ചു. ഈ വാദം മുഖവിലയ്ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.

കേരള സർക്കാരിന്‍റെ സിൽവർ ലൈൻ പദ്ധതിയിൽ പൊതുജനങ്ങൾക്ക് സംശയങ്ങളുണ്ടെങ്കിൽ തത്സംയം ഓൺലൈനിലൂടെ മറുപടി നൽകാൻ അവസരമൊരുക്കി കെ റെയിൽ. ഈ മാസം 24 ാം തിയതി  വൈകിട്ട് നാല് മണിക്കാണ് ഓൺലൈനിലൂടെ സംശയം ചോദിക്കാൻ അവസരം. തത്സമയം മറുപടി നൽകുമെന്നും കെ റെയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. മുൻകൂട്ടി റെജിസ്റ്റർ ചെയ്യണം . സൂം , യൂട്യൂബ്, ഫേയ്സ്ബുക്ക് പേജ്  എന്നിവയിൽ ലൈവായും ജനസമക്ഷം സിൽവർലൈൻ 2.O എന്ന ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കാം.

തൃശ്ശൂർ പുന്നയൂർകുളത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ  പിതാവിൻ്റെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന്   ബാലാത്സംഗം ചെയ്തു.  ഇവരിൽ ഒരാൾ അറസ്റ്റിലായി. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്.പെണ്‍കുട്ടിയുടെ അച്ഛനെ രണ്ടുമാസം മുമ്പ് മലപ്പുറത്ത് ക‌‌ഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസ് ആവശ്യത്തിനായി അമ്മ മലപ്പുറത്തേക്ക് പോയപ്പോള്‍ മകളെ  നോക്കാനേൽപ്പിച്ച അച്ഛന്‍റെ സുഹൃത്തുക്കളാണ് പ്രതികൾ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *