◾https://dailynewslive.in/ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലുള്ള ആം ആദ്മി പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാനിരിക്കേ ഡല്‍ഹി ഇന്നും സംഘര്‍ഷഭരിതം. മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ അനുമതിയില്ലാതെ തന്നെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. കനത്ത സുരക്ഷയാണ് ന്യൂ ഡല്‍ഹി മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാണ്‍ മെട്രോ സ്റ്റേഷനും സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും അടച്ചു. പഞ്ചാബില്‍ നിന്നടക്കം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങി. ഇവരോട് പിരിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ ആശുപത്രികളില്‍ സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിര്‍ദ്ദേശം നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മന്ത്രിയുമായ സൗരഭ് ഭരദ്വാജ്. ദില്ലിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് സൗരഭ് ഭരദ്വാജ് ഇക്കാര്യം വ്യക്തമാക്കിയത്. ദില്ലിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്ന് കെജ്രിവാള് പറഞ്ഞതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിനിടെ ഔദ്യോഗിക രേഖയില്‍ കഴിഞ്ഞ ദിവസം കെജ്രിവാള് ഒപ്പിട്ടത് വ്യാജരേഖയാണോയെന്ന് പരിശോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തില്‍ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ.ആന്റണി. പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്, എന്നാല്‍ അത് ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടല്ല. ഒരിക്കല്‍ കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണമെന്നും ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്റെ അന്ത്യമായിരിക്കണമെന്നും എ.കെ.ആന്റണി വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ മാക്സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ മുസ്ലിം വോട്ടുകള്‍ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂരിഭാഗം കേസുകളും പിന്‍വലിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം മാറ്റാന്‍ വേണ്ടി എല്ലാ ദിവസവും പൗരത്വം പൗരത്വം എന്ന് പറഞ്ഞ് മുഖ്യമന്ത്രി വരsണ്ടെന്നും സതീശന്. യുഡിഎഫ് എംപിമാര്‍ സിഎഎക്കെതിരെ പാര്‍ലമെന്റില്‍ സംസാരിച്ചതിന് തെളിവുണ്ട്. എന്നിട്ടും പച്ചക്കള്ളം പറയുകയാണ് മുഖ്യമന്ത്രി. സിഎഎയില്‍ കോണ്‍ഗ്രസിന്റെ സമരവും പരിപാടികളും പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ദേശാഭിമാനി പത്രം മാത്രം വായിക്കുന്നത് കൊണ്ടാണ് പലതും അറിയാത്തതെന്നും വിഡി സതീശന് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹര്‍ജിയില്‍ തെളിവുണ്ടോയെന്ന് ഹര്‍ജിക്കാരനോട് തിരുവനന്തപുരം വിജിലന്‍സ് കോടതി. ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും വേണമെന്നും ഹര്‍ജിയില്‍ ഇതേവരെ സ്വീകരിച്ച കാര്യങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഇതര സംസ്ഥാന ലോബികളില്‍ നിന്നും 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പി.വി. അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കവടിയാര്‍ സ്വദേശി ഹഫീസ് വിജിലന്‍സ് ഡയറകര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണം നടത്താതെ വന്നതോടെ ഹഫീസ് കോടതിയെ സമീപിക്കുകയായിരുന്നു.
◾
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെ മുഹമ്മദലി ജിന്നയുമായി താരതമ്യപ്പെടുത്തി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. പൗരത്വനിയമഭേദഗതിയിലൂടെ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റിയെന്നായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലിയില്‍ പങ്കെടുത്തുകൊണ്ട് പിണറായി സംസാരിച്ചത്. ഇതിനെതിരെയാണിപ്പോള്‍ ബിജെപി പ്രതിഷേധം ശക്തമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം രാജ്യദ്രോഹപരമാണെന്നും ഇതിനെ ബിജെപി നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*
മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ വ്യാജ പ്രചരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ. കൊവിഡ് കാലത്തെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയതിന്റെ പേരില്‍ യുഡിഎഫ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും, യാതൊരു തെളിവുമില്ലാതെയാണ് യുഡിഎഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്നും ശൈലജ ആരോപിച്ചു. അതേസമയം, പിപിഇ കിറ്റുകള്‍ അടക്കം അമിത വിലയില്‍ വാങ്ങിയതിന്റെ കൃത്യമായ തെളിവുകളാണ് ഉന്നയിച്ചതെന്ന് യുഡിഎഫ് വ്യക്തമാക്കി.
◾
◾https://dailynewslive.in/ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഡിപ്പിച്ച് മരണത്തിലേക്ക് നയിച്ച സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ് കന്റോണ്‍മെന്റ് ഹൗസിലെത്തി പ്രതിപക്ഷനേതാവ് വീഡി സതീശനെ സന്ദര്‍ശിച്ചു. കൊലയാളികളെ സര്‍ക്കാരും പൊലീസും സി.പി.എം നേതാക്കളും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന ആശങ്ക ജയപ്രകാശിനും കുടുംബത്തിനുമുണ്ടെന്നും കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതോടൊപ്പം കേസ് സി.ബി.ഐക്ക് കൈമാറുന്നത് പരാമാവധി വൈകിപ്പിച്ച്, തെളിവുകള്‍ നശിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനാണ് സര്‍വകലാശാലയും സി.പി.എമ്മും പൊലീസും ശ്രമിക്കുന്നതെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്നും വിഡിസതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച കേസന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും, കേസിന്റെ അന്വേഷണം ഇനിയും വൈകിയാല്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരം നടത്തുമെന്നും അച്ഛന് ജയപ്രകാശ്. ഡീന്‍ ഉള്‍പ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സഹായിക്കുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കാണാന്‍ വന്നതെന്നും സമരകാര്യങ്ങളെ കുറിച്ചൊന്നും പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയെ ഇനി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയപ്രകാശ് വ്യക്തമാക്കി.
◾https://dailynewslive.in/ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയില്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നല്കി. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും, യുഡിഎഫിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
◾https://dailynewslive.in/ മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സര്‍ക്കാരിനെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും സമസ്ത പ്രതിനിധി സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ. സര്‍ക്കാരിന്റേത് ധീരമായ നിലപാടാണെന്നും, നിയമ നടപടികള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സമസ്ത പ്രതിനിധി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്.
◾https://dailynewslive.in/ കേരള ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ മുബാറക് പാഷയുടെ രാജി ഉപാധികളോടെ അംഗീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇദ്ദേഹത്തിന്റെ യോഗ്യതയുമായി ബന്ധപ്പെട്ട കേസില്‍ കോടതി തീരുമാന പ്രകാരം തുടര്‍ നിലപാട് സ്വീകരിക്കുമെന്നും, മുബാറക് പാഷയുടെ ഒഴിവില്‍ വിപി ജഗദിരാജിനെ പുതിയ വിസിയായി നിയമിക്കുമെന്നും രാജ്ഭവന് വ്യക്തമാക്കി.
◾https://dailynewslive.in/ തീരസുരക്ഷക്കായി തീരദേശ പോലീസിന്റെ ഒരു മണിക്കൂര്‍ നീണ്ട ഹെലികോപ്റ്റര്‍ നിരീക്ഷണം. സ്വകാര്യ ഹെലികോപ്റ്ററില്‍ തിരുവനന്തപുരം പൂവാര്‍ മുതല്‍ ആലപ്പുഴ തോട്ടപ്പള്ളി വരെയാണ് ഒരു മണിക്കൂറിലെ ആകാശപ്പറക്കല്‍ നടന്നത്. എ.ഐ.ജി. പൂങ്കുഴലി, വിഴിഞ്ഞം സി.ഐ രാജ് കുമാര്‍, നീണ്ടകര സി. ഐ. രാജീഷ്, തോട്ടപ്പള്ളി സി.ഐ. റിയാസ് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹെലികോപ്റ്റര്‍ പട്രോളിംഗ്.
◾https://dailynewslive.in/ നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം. ക്രൗഡ് ഫണ്ടിംഗിലൂടെയോ , സംഭാവനകള്‍ സ്വീകരിച്ചോ പണം കണ്ടെത്താനാണ് പിസിസികളോട് പറഞ്ഞിട്ടുള്ളത്. ഭാരത് ജോഡോ ന്യായ് യാത്രക്ക് പിരിച്ചതിന് പിന്നാലെ വീണ്ടും പണപ്പിരിവിന് ഇറങ്ങാന്‍ പല സംസ്ഥാന നേതൃത്വങ്ങളും കേന്ദ്ര നേതൃത്വത്തെ വിമുഖത അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായി ഉണ്ടാകുന്ന ബാധ്യത ആദായ നികുതി വിലക്ക് നീക്കിയാല്‍ പരിഹരിക്കാമെന്ന ഉറപ്പാണ് പിസിസികള്‍ക്ക് എഐസിസി നേതൃത്വം നല്‍കിയിരിക്കുന്നത്.
◾https://dailynewslive.in/ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്ന് വിഡി സതീശന് . ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ പോലും പണമില്ലാത്ത സ്ഥിതിയാണ്. പ്രചരണ രംഗത്തിറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് നാരങ്ങ വെള്ളം കുടിക്കാന്‍ പോലും പണമില്ല. ജനങ്ങള്‍ സഹായിക്കും എന്നാണ് പ്രതീക്ഷയെന്നും, പ്രതിസന്ധി കൂടിയാല്‍ ക്രൗഡ് ഫണ്ടിങിലേക്ക് പോകുമെന്നും വോട്ടും പണവും തന്ന് ജനങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ വയനാട്ടില്‍ സിപിഐയുടെ സ്ഥാനാര്‍ഥിത്വത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് കെ സുരേന്ദ്രന്. വയനാട്ടില്‍ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ ഉണ്ടെന്ന് പറയുന്നത് പ്രതികൂലമാവില്ലെന്നും, നെഹ്റു കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠിയില്‍ വരെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നവര്‍ എന്തുകൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടാത്തതെന്നും, വിഷയത്തില്‍ ഇരട്ടനീതി ആണെന്നും അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെ ഓഫീസില്‍ കഞ്ചാവ് കൃഷി നടന്നുവെന്ന് മൊഴി നല്കിയ ഫോറസ്റ്റ് വാച്ചര്‍ തന്റെ മൊഴി തിരുത്തി. തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴി നല്‍കിപ്പിച്ചതെന്ന് ഫോറസ്റ്റ് വാച്ചര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതേസമയം കഞ്ചാവ് കൃഷി നടന്നിരുന്നു എന്ന് തെളിയിക്കുന്നതിനായി താനും പാച്ചേരി ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസറും തമ്മിലുള്ള ഫോണ്‍ സംഭാഷണം, റെയിഞ്ച് ഓഫീസര്‍ ബിആര്‍ ജയന് അന്വേഷണ സംഘത്തിന് കൈമാറി. സംഭവത്തില്‍ ഇന്നോ നാളെയോ അന്വേഷണ സംഘം വനം വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
◾https://dailynewslive.in/ ആലത്തൂര്‍ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പ്രചരണ ബോര്‍ഡ് കത്തിനശിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന പ്രചരണ ബോര്‍ഡ് ആരാണ് കത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
◾https://dailynewslive.in/ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ബി സി ജോജോ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കേരള കൗമുദി ദിനപ്പത്രത്തില്‍ എക്സിക്യുട്ടീവ് എഡിറ്ററായിരുന്ന അദ്ദേഹം ഇന്ത്യയിലെ ആദ്യ വെബ് ടിവികളില്‍ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എംഡിയുമായിരുന്നു. പാമോലിന്‍ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാന്‍ ചോലയിലെ കൈയ്യേറ്റങ്ങള്‍ പുറത്തെത്തിച്ചതും മുല്ലപ്പെരിയാര്‍ കരാറിലെ വീഴ്ചകള്‍ പുറത്തെത്തിച്ചതുമടക്കം നിരവധി വാര്‍ത്തകളാണ് അദ്ദേഹം ജനമധ്യത്തിലേക്ക് എത്തിച്ചത്.
◾https://dailynewslive.in/ ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 15നാണ് കവിത എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ ആകുന്നത്. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി.
◾https://dailynewslive.in/ തെലങ്കാനയില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദം. പ്രതിക്കൂട്ടിലായി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി. കെ.ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന പൊലീസ് ഇപ്പോഴത്തെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെയും വ്യവസായികളുടെയും പ്രമുഖരുടെയും ഫോണ്‍ ചോര്‍ത്തിയിരുന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. തെലങ്കാന ഐ.ബി. മേധാവിയായിരുന്ന ടി. പ്രഭാകര്‍ റാവു അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഫോണ്‍ചോര്‍ത്തല്‍ കേസിലെ പ്രതികള്‍. ഇതില്‍ രണ്ട് എ.എസ്.പി.മാര്‍ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്.
◾https://dailynewslive.in/ തമിഴ്നാടിന് പ്രളയസഹായം നിഷേധിക്കുന്ന കേന്ദ്ര നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. ബില്ലുകള്‍ തടഞ്ഞു വച്ചപ്പോഴും, കെ. പൊന്മുടിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചപ്പോഴും ഗവര്‍ണര്‍ക്കെതിരെ നിയമപോരാട്ടത്തിലൂടെ ജയം നേടിയത് ഇവിടെയും ആവര്‍ത്തിക്കുമെന്നു സ്റ്റാലിന് തമിഴ്നാടിനോട് ബിജെപിക്ക് ഇത്ര വെറുപ്പ് എന്തുകൊണ്ടെന്നും ചോദിച്ചു.
◾https://dailynewslive.in/ അമേരിക്കയില്‍ ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ച് പാലം തകര്‍ന്ന് വീണു. ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്കോട്ട് കീ പാലമാണ് തകര്‍ന്നത്. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. വെള്ളത്തില്‍ വീണ് 20 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. 2.5 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ വലിയൊരു ഭാഗമാണ് ഒന്നാകെ തകര്‍ന്നത്.
◾https://dailynewslive.in/ ഹംഗറിയില്‍ നടന്ന പ്രാദേശിക കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിയന്ത്രണം വിട്ട കാര്‍ കാഴ്ചക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാലു പേര് മരിച്ചു. റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് ട്രാക്കിലൂടെ സ്കിഡ് ചെയ്ത് വശങ്ങളില് മത്സരം വീക്ഷിച്ചു കൊണ്ട് നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
◾https://dailynewslive.in/ ഐ.പി.എല്‍ സീസണോടനുബന്ധിച്ച് മുന്‍നിര ടെലകോം സേവനദാതാവായ വി പ്രത്യേക ഇളവുകളും അധിക ഡാറ്റയും പ്രഖ്യാപിച്ചു. വി ആപ്പിലൂടെയാണ് ഈ ആനുകൂല്യങ്ങള്‍. 1449 രൂപയുടെ പായ്ക്കില്‍ 50 രൂപയുടെ ഇളവു ലഭിക്കും. 3,199 രൂപയുടെ പായ്ക്കില്‍ നൂറു രൂപയുടെ ഇളവ് ലഭിക്കും. 699 രൂപയുടെ പായ്ക്കില്‍ 50 രൂപയുടെ ഇളവാണുള്ളത്. ഇതിനുപുറമെ 181 രൂപയുടെ പായ്ക്കില്‍ 50 ശതമാനവും 75 രൂപയുടെ പായ്ക്കില്‍ 25 ശതമാനവും അധിക ഡാറ്റ നല്‍കും. ഈ ആനൂകൂല്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ അധിക പായ്ക്കുകളും അവതരിപ്പിക്കുന്നുണ്ട്. 298 രൂപയുടെ പായ്ക്കില്‍ 28 ദിവസത്തേക്ക് 50 ജി.ബി ഡാറ്റയും 418 രൂപയുടെ പായ്ക്കില്‍ 56 ദിവസത്തേക്ക് 100 ജി.ബിയും ഡാറ്റ ലഭിക്കും. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഒന്നു വരെ തിരഞ്ഞെടുത്ത റീചാര്‍ജ് പായ്ക്കുകളില്‍ അധിക ഡാറ്റാ ആ നൂകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 1449 രൂപയുടെ പായ്ക്കില്‍ 30 ജി.ബി അധിക ഡാറ്റ, 2899 രൂപ, 3099 രൂപ, 3199 രൂപ പായ്ക്കുകളില്‍ 50 ജി.ബി വീതം അധിക ഡാറ്റ എന്നിങ്ങനെ ലഭിക്കും.
◾https://dailynewslive.in/ തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലിന് ഏഴ് ദിവസം മുമ്പ് പ്രളയം പ്രവചിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് ഗൂഗിള്‍. വെള്ളപ്പൊക്കം ഏറ്റവും സാധാരണമായ പ്രകൃതിദുരന്തങ്ങളില്‍ ഒന്നാണ്, കൂടാതെ പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനം 2000 മുതല്‍ വെള്ളപ്പൊക്ക സംഭവങ്ങളെ കൂടുതല്‍ ത്വരിതപ്പെടുത്തി, ലോക ജനസംഖ്യയുടെ 19 ശതമാനത്തെ അതായത് ഏകദേശം 1.5 ബില്യണ്‍ ആളുകളെ അത് ബാധിക്കുന്നു. സയന്‍സ് ജേണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ച ഒരു പേപ്പറില്‍, പ്രവചനം നടത്താന്‍ പൊതുവായി ലഭ്യമായ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന രണ്ട് എ.ഐ മോഡലുകള്‍ തങ്ങള്‍ സംയോജിപ്പിക്കുന്നുവെന്ന് ടെക് ഭീമന് പറഞ്ഞു. ‘ഹൈഡ്രോളജിക് മോഡല്‍ ഒരു നദിയില്‍ ഒഴുകുന്ന വെള്ളത്തിന്റെ അളവ് പ്രവചിക്കുന്നു, കൂടാതെ ‘വെള്ളപ്പൊക്ക മാതൃക’ ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കുമെന്നും ജലനിരപ്പ് എത്ര ഉയരത്തിലായിരിക്കുമെന്നും പ്രവചിക്കുന്നു’. ലോകമെമ്പാടുമുള്ള കാലാവസ്ഥാ ദുര്‍ബല പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ചുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് നല്കാന് തങ്ങളുടെ പുതിയ എഐ സാങ്കേതികവിദ്യക്ക് കഴിയുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഏഴ് ദിവസം മുമ്പ് നദിയിലെ വെള്ളപ്പൊക്കം കൃത്യമായി പ്രവചിക്കാന്‍ ഗൂഗിള്‍ എഐക്ക് കഴിഞ്ഞിട്ടുണ്ടെന്നും കമ്പനി പറയുന്നു. ചരിത്ര സംഭവങ്ങള്‍, നദീനിരപ്പ് റീഡിങ്, ഉയരം, ഭൂപ്രകൃതി ഡാറ്റ തുടങ്ങിയവ ഉപയോഗിച്ച് ഗൂഗിള്‍ മെഷീന് ലേണിങ് മോഡലുകളെ പരിശീലിപ്പിച്ചതായും ഓരോ സ്ഥലത്തിനും പ്രാദേശികവല്‍ക്കരിച്ച ഭൂപടങ്ങള്‍ നിര്‍മ്മിക്കുകയും ലക്ഷക്കണക്കിന് സിമുലേഷനുകള്‍ നടപ്പിലാക്കുകയും ചെയ്തുവെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമഗ്രമായ ഡാറ്റ അവലോകനം, മതിയായ ഡാറ്റയില്ലാത്ത പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തെപ്പോലും മുന്‍കൂട്ടിയറിയാന്‍ എഐ മോഡലുകളെ അനുവദിച്ചു.
◾https://dailynewslive.in/ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സിയുടെ ‘ആടുജീവിതം’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. ‘ഒനിന്നെ കിനാവ് കാണും കണ്ണിലാകെ….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടൈറ്റില്‍ ഓമനേ… എന്നാണ്. ചിന്മയിയും വിജയ് യേശുദാസും രക്ഷിത സുരേഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എആര്‍ റഹ്മാനാണ്. മാര്‍ച്ച് 28-നാണ് ‘ആടുജീവിതം’ തീയറ്ററുകളിലെത്തുന്നത്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജാണ് കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ‘ആടുജീവിതം’. ഓസ്കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര് റഹ്മാന് സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ് നടന് ജിമ്മി ജീന്‍ ലൂയിസ് , കെ ആര് ഗോകുല്‍, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.
◾https://dailynewslive.in/ പുതുകാലത്ത് താരമൂല്യത്തേക്കാള്‍ സിനിമകളുടെ ഉള്ളടക്കത്തിനാണ് പ്രേക്ഷകര്‍ മാര്‍ക്കിടുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. സൌബിന്‍ ഷാഹിറും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം റിലീസിന് മുന്‍പ് ചുരുക്കം പബ്ലിസിറ്റി മെറ്റീരിയലുകള്‍ കൊണ്ടുതന്നെ ഹൈപ്പ് നേടിയിരുന്നു. ആദ്യ ദിനം തന്നെ മസ്റ്റ് വാച്ച് ഫിലിം എന്ന അഭിപ്രായം നേടിയതോടെ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങുകയായിരുന്നു. ഇന്ന് മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ശ്രദ്ധേയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി സംവിധായകന് ചിദംബരം ഉപയോഗിച്ചിരിക്കുന്ന ‘കുതന്ത്രതന്ത്രമന്ത്രമൊന്നും’ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. സുഷിന് ശ്യാം സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്റെ റാപ്പ് വേടന്റേതാണ്. മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും വലിയ വിജയം നേടിയ മലയാള സിനിമയ്ക്കുള്ള റെക്കോര്‍ഡും സ്വന്തമാക്കിയ ചിത്രമാണിത്. തമിഴ്നാട്ടില്‍ ചിത്രം നേടിയ വിജയം ഒരു മലയാള സിനിമയ്ക്ക് മുന്‍പ് സ്വപ്നം കാണാന്‍ പോലും സാധിക്കാതിരുന്ന തരത്തിലുള്ള ഒന്നായിരുന്നു. 50 കോടിക്ക് മുകളിലാണ് തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ 200 കോടിക്ക് മുകളിലും.
◾https://dailynewslive.in/ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ ഐഎക്സ് എക്സ്ഡ്രൈവ് 50 ഇന്ത്യയില്‍ അവതരിപ്പിച്ചു. സിബിയു റൂട്ട് വഴി കൊണ്ടുവന്ന ഉയര്‍ന്ന സ്പെക്ക് ഐഎക്സ് എക്സ്ഡ്രൈവ് 50 ന് 1.4 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്-ഷോറൂം വില. മിനറല്‍ വൈറ്റ്, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയര്‍, സ്റ്റോം ബേ മെറ്റാലിക്, അവഞ്ചൂറിന്‍ റെഡ്, ഓക്സൈഡ് ഗ്രേ തുടങ്ങി നിരവധി നിറങ്ങളില്‍ ലഭ്യമായ ഈ വാഹനം ഇതിനകം ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. 516-എച്ച്പിയുടെ മൊത്തം പവര്‍ ഔട്ട്പുട്ടും 564 എല്‍ബി-അടി ടോര്‍ക്കും ഉള്ള ഡ്യുവല്‍ ഓള്-ഇലക്ട്രിക് മോട്ടോറുകള്‍ ഈ കാറിനൊപ്പം ഉണ്ട്. സെന്‍സര്‍ പ്രവര്‍ത്തനക്ഷമമാക്കിയ തത്സമയ അഡാപ്റ്റീവ് മോഡും പ്യുവര്‍ വണ്‍-പെഡല്‍ ഡ്രൈവ് മോഡും ഉള്‍പ്പെടെ ഒന്നിലധികം ഊര്‍ജ്ജ വീണ്ടെടുക്കല്‍ മോഡുകളും ഐഎക്സ് എക്സ്ഡ്രൈവ് 50 ന്ന് ഉണ്ട്. ഇതിന്റെ സാക്ഷ്യപ്പെടുത്തിയ പരിധി 635 കിലോമീറ്ററാണ്. ഇവിടെ ഓരോ ആക്സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ നല്‍കിയിട്ടുണ്ട്. ഇത് ഓള് വീല്‍ ഡ്രൈവിലൂടെ 523 എച്ച്പി പവറും 765 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ ഓള്-ഇലക്ട്രിക് എസ്യുവി വെറും 4.6 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
◾https://dailynewslive.in/ ഇന്ത്യന്‍ സംഗീതത്തിന്റെ ധ്യാനപ്പെരുമയാണ് ഇളയരാജ. അകക്കാടുകളിലെവിടെയോ ചൂളം കുത്തുന്ന കാറ്റ് മനസ്സു പങ്കു വയ്ക്കുന്നതുപോലെയാണ് ഇളയരാജയുടെ ഗാനങ്ങള്‍ ദേശാതിര്‍ത്തികള്‍ ഭേദിച്ച് ആരാധകമനസ്സില്‍ ഇടം പിടിച്ചത്. ഭൂമിയിലെ ചില അഭൗമതകള്‍ക്കു പകരം വയ്ക്കാന്‍ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവും പോലെ ഇളയരാജയുടെ ബോധ്യങ്ങളില്‍ നിന്നും ഊര്‍ന്നു വീഴുന്ന സംഗീതത്തിന്റെ നൂലിഴകള്‍ക്കും പകരം വയ്ക്കാന്‍ ഒന്നുമില്ല. പല കാലങ്ങളില്‍ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള യാത്രയാണ് ‘സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങള്‍’. നിഖില്‍ വേണുഗോപാല്‍. ഫാബിയന്‍ ബുക്സ്. വില 598 രൂപ.
◾https://dailynewslive.in/ മനുഷ്യന്മാരും നായ്ക്കളുമായുള്ള സൗഹൃദം മനുഷ്യരുടെ മൂഡ് മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദവും സമ്മര്‍ദ്ദ ഹോര്‍മോണുകളെയും കുറയ്ക്കാനുമൊക്കെ സഹായിക്കുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. പ്രിയപ്പെട്ട നായയുടെ കണ്ണിലേക്ക് ചുമ്മാ നോക്കിയിരിക്കുന്നത് പോലും സ്നേഹവും വിശ്വാസവും വളര്‍ത്തുന്ന ഓക്സിടോസിന്‍ ഹോര്‍മോണിന്റെ തോത് ഉയര്‍ത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ നായ്ക്കളുമായി ചെലവിടുന്ന വിവിധതരം പ്രവര്‍ത്തനങ്ങള്‍ തലച്ചോറില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയയില്‍ നടന്ന ഒരു പഠനം. വളര്‍ത്തു നായയുടെ ഒപ്പം നടക്കാന്‍ പോകുന്നത് ഒരാളെ കൂടുതല്‍ ശാന്തനാക്കുമെന്നും നായയുടെ രോമം ബ്രഷ് ചെയ്യുന്നത് ശ്രദ്ധ മെച്ചപ്പെടുത്തുമെന്നും നായയുടെ ഒപ്പം കളിക്കുന്നത് ഈ രണ്ട് മെച്ചങ്ങളും ഉണ്ടാക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. പഠനത്തിനായി 30 മുതിര്‍ന്നവരുടെ തലയില്‍ ഇലക്ട്രോഡ് ഹെഡ്സെറ്റ് ഘടിപ്പിച്ച് ആരോ എന്ന പൂഡില്‍ ഇനത്തിലുള്ള നായയുമായി ഇവര്‍ ഇടപെടുമ്പോഴുള്ള തലച്ചോറിലെ തരംഗങ്ങളുടെ മാറ്റങ്ങള്‍ ഗവേഷകര്‍ രേഖപ്പെടുത്തി. നായുമായുള്ള കൂടിക്കാഴ്ച, അതിനൊപ്പം കളി, ഭക്ഷണം നല്കല്, മസാജ്, ഗ്രൂമിങ്, ഫോട്ടോ എടുക്കല്‍, കെട്ടിപിടുത്തം, നടത്തം എന്നിങ്ങനെ എട്ട് പ്രവര്‍ത്തനങ്ങള്‍ ഓരോന്നും മൂന്ന് മിനിട്ട് നേരത്തേക്കാണ് ഗവേഷണത്തില്‍ പങ്കെടുത്തവര്‍ ചെയ്തത്. ഇതിന് ശേഷം വൈകാരികമായി എന്ത് തോന്നിയെന്ന് അറിയാനുള്ള സര്‍വേയും ഇവര്‍ പൂര്‍ത്തിയാക്കി. ആരോയുമായി കളിക്കുമ്പോഴും നടക്കാന്‍ പോകുമ്പോഴും ഇവരുടെ തലച്ചോറില്‍ ആല്‍ഫ തരംഗങ്ങള്‍ ശക്തമാകുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇത് കൂടുതല്‍ ശാന്തത തലച്ചോറിന് ലഭിക്കുന്നു എന്നതിന്റെ അടയാളമാണ്. ആരോയുമായി കളിക്കുമ്പോഴും രോമങ്ങള്‍ ബ്രഷ് ചെയ്യുമ്പോഴും മസാജ് നല്കുമ്പോഴും ശ്രദ്ധയുമായി ബന്ധപ്പെട്ട ബീറ്റ തരംഗങ്ങള്‍ ശക്തമാകുന്നതായും ഗവേഷകര്‍ കണ്ടെത്തി. ഈ എട്ട് പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ഗവേഷണത്തില്‍ പങ്കെടുത്തവരുടെ സമ്മര്‍ദ്ദവും ക്ഷീണവും വിഷാദചിന്തയും കുറഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാല്‍ ഈ പറഞ്ഞ ഗുണങ്ങളൊക്കെ ലഭിക്കണമെങ്കില്‍ പെറ്റ് തെറാപ്പിയില്‍ ഉപയോഗിക്കുന്ന നായയെ ആദ്യം ഒരാള്‍ക്ക് ഇഷ്ടമാകണമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. നായ്ക്കളുമായി ബന്ധപ്പെട്ട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ക്കും നായ്ക്കളെ ഇഷ്ടമല്ലാത്തവര്‍ക്കും ഈ തെറാപ്പി ഫലം ചെയ്യില്ല. പ്ലോസ് വണ്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.33, പൗണ്ട് – 105.44, യൂറോ – 90.39, സ്വിസ് ഫ്രാങ്ക് – 92.48, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.50, ബഹറിന്‍ ദിനാര്‍ – 221.10, കുവൈത്ത് ദിനാര്‍ -270.90, ഒമാനി റിയാല്‍ – 216.46, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 61.35.