തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പോസ്റ്റൽ വോട്ട് സംബന്ധിച്ച ഉത്തരവിൽ അവശ്യ സേവനങ്ങളിൽ മാധ്യമപ്രവർത്തനവും കമ്മീഷൻ ഉൾപ്പെടുത്തി. രാജ്യത്തെ തെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിന് മാധ്യമപ്രവർത്തകർക്കും പ്രധാന പങ്കുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നും മാധ്യമപ്രവർത്തകർക്ക് അപേക്ഷ ഡൗൺലോഡ് ചെയ്യാം.
മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
