എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുങ് ഫു പാണ്ട ഫ്രാഞ്ചെസിയിലെ പുതിയ ചിത്രം ഇറങ്ങിയത്. മാര്‍ച്ച് 15ന് ഇറങ്ങിയ ചിത്രം ബോക്‌സോഫീസില്‍ ആദ്യവാരത്തില്‍ രണ്ട് വാരം മുന്‍പ് ഇറങ്ങിയ ഡ്യൂണ്‍ 2നെ വാരാന്ത്യ കളക്ഷനില്‍ പിന്നിലാക്കിയിരിക്കുകയാണ്. പൂ എന്ന കുങ് ഫു പാണ്ടയുടെ ആത്മീയ യാത്രയിലെ പുതിയൊരു അധ്യായമാണ് മൈക്ക് മിച്ചലും സ്റ്റെഫാനി മാ സ്‌റ്റൈനും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഡ്രാഗണ്‍ വാരിയറായ പൂ തന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുതിയ ചിത്രത്തില്‍ നടത്തുന്നത്. ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ഡ്യൂണ്‍: പാര്‍ട്ട് 2-നെ തോല്‍പ്പിച്ച് വാരാന്ത്യത്തില്‍ ഗ്രോസ് 30 മില്യണ്‍ ഡോളര്‍ യുഎസ് ഡൊമസ്റ്റിക് ബോക്‌സോഫീസില്‍ കുങ് ഫു പാണ്ട 4 നേടിയെന്നാണ് വിവരം. സ്റ്റുഡിയോ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഡ്യൂണ്‍: ഭാഗം 2 അതിന്റെ മൂന്നാം വാരാന്ത്യത്തില്‍ 29.1 മില്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്. ചിത്രം ഇറങ്ങിയിട്ട് ഇത്ര നാള്‍ ആയിട്ടും നോര്‍ത്ത് അമേരിക്കന്‍ ബോക്‌സോഫീസില്‍ ശക്തമായ സാന്നിധ്യം തന്നെയാണ്. ഡ്യൂണ്‍ 2 ആഭ്യന്തര ബോക്സ് ഓഫീസില്‍ മൊത്തത്തില്‍ 205.3 മില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. കുങ് ഫു പാണ്ട 4ആഭ്യന്തരമായി ബോക്സ് ഓഫീസ് മൊത്തത്തില്‍ 107.7 ദശലക്ഷമാണ് ഇതുവരെ നേടിയത് .