കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവായിരുന്ന കണ്ണൂര്‍ സ്വദേശി ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഷാജിയുടെ മരണത്തിന്റെ ഉത്തരവാദി എസ്എഫ്ഐ ആണെന്ന് എബിവിപി. ഒരു കലോത്സവത്തിന്റെ നടത്തിപ്പ് ഏറ്റവും ദുർഗതിയിൽ ആക്കിക്കൊണ്ട് ഒരു കലോത്സവത്തെ കോഴയിൽ മുക്കി കലാപത്തിന്റെ ഗതിയിലെത്തിച്ചത് സംഘാടകരാണെന്നും എ ബി വിപി കുററപ്പെടുത്തി. അതോടൊപ്പം പണം വാങ്ങിയില്ലെന്നും നിരപരാധി എന്നുമാണ് പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ്. പോലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെ കേസിലെ ഒന്നാം പ്രതിയായ പി.എൻ.ഷാജിയെ ഇന്നലെയാണ് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan