പൗരത്വനിയമ ഭേദഗതിയില്‍ കേരളത്തില്‍ യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികളും സഖ്യകക്ഷികളുമെല്ലാം ഇന്നും പലയിടങ്ങളിലും പ്രതിഷേധം നടത്തും. ഇന്നലെ ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച മുപ്പതിലധികം വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. അതോടൊപ്പം പൗരത്വനിയമ ഭേദഗതിയെ ചെറുക്കണമെന്നും, ആരും പൗരത്വത്തിന് അപേക്ഷിക്കരുതെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. കൂടാതെ അസമില്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു.
പൗരത്വനിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു
