രാജ്യത്തെ ആദ്യത്തെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 12 സ്വന്തമാക്കിയിരിക്കുകയാണ് സൊമാറ്റോ സി ഇ ഒ ദീപീന്ദര്‍ ഗോയല്‍. പോര്‍ഷെ 911 ടര്‍ബോ എസ്, ഫെറാരി റോമ, ലംബോര്‍ഗിനി ഉറൂസ് എന്നിങ്ങനെ സൂപ്പര്‍ കാറുകളുടെ ഒരു നിര തന്നെ ദീപീന്ദര്‍ ഗോയലിനു സ്വന്തമായുണ്ട്. ആ പട്ടികയിലേക്കെത്തിയ ഒടുവിലത്തെ താരമാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 12. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബ്രിട്ടീഷ് സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ തങ്ങളുടെ ജിടി സൂപ്പര്‍ കാറായ ഡിബി 12 ഇന്ത്യയില്‍ അവതരിപ്പിച്ചത്. 4 .59 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ആസ്റ്റണ്‍മാര്‍ട്ടിന്‍ ന്യൂഡല്‍ഹി വഴി ഡെലിവറി നടത്തിയ വാഹനത്തിന്റെ നിറം, സാറ്റിന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റേസിങ് ഗ്രീന്‍ ആണ്. ഡയമണ്ട് കട്ട് ഫിനിഷുള്ള 21 ഇഞ്ച് അലോയ് വീലുകളാണ് ഗോയല്‍ കാറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വാഹനത്തിന്റെ മറ്റു വിശദാംശങ്ങളൊന്നും തന്നെയും അറിവായിട്ടില്ല. ആസ്റ്റണ്‍ മാര്‍ട്ടിന്റെ ജനപ്രിയ മോഡലായ ഡിബി 11 ജിടി സൂപ്പര്‍ കാറിന്റെ പിന്‍ഗാമിയാണ് ഡിബി 12. എന്നാല്‍ പുതുവാഹനത്തില്‍ എണ്‍പതു ശതമാനത്തോളം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നു കമ്പനി അവകാശപ്പെടുന്നു.