അസുരന്മാരെ പരാജയപ്പെടുത്താന്‍ ത്രിമൂര്‍ത്തികള്‍ പലപ്പോഴും ദേവിമാരുടെ സഹായം തേടിയിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? ലോകത്തിലെ ആദ്യത്തെ ക്ലോണ്‍ നിര്‍മ്മിച്ചത് ഒരു സ്ത്രീയായിരുന്നു എന്ന കാര്യം അറിയാമോ? ഭാരത പുരാണഗ്രന്ഥങ്ങളിലെ സ്ത്രീസാന്നിധ്യം എണ്ണത്തില്‍ കുറവായിരിയ്ക്കാം. പക്ഷേ, അവരുടെ ശക്തിയും വൈചിത്ര്യവും വിളിച്ചറിയിക്കുന്ന കഥകള്‍ നിരവധിയാണ്. രാക്ഷസന്മാരെ കൊന്നും, എത്രയും ഘോരമായ യുദ്ധങ്ങള്‍ നടത്തി ഭക്തരെ സംരക്ഷിച്ചും അവര്‍ ലോകത്തെ തുണച്ചു. പാര്‍വ്വതി മുതല്‍ അശോകസുന്ദരിവരെ, ഭാമതി മുതല്‍ മണ്ഡോദരി വരെ, ഇത്തരത്തില്‍ ഭയരഹിതരും ആകര്‍ഷണീയരുമായി യുദ്ധപ്രഗല്‍ഭകളായ സ്ത്രീകളുടെ ചിത്രം വരച്ചുകാട്ടുന്നു ഈ പുസ്തകം. ദേവന്മാര്‍ക്കുവേണ്ടി യുദ്ധം നയിച്ച ഈ സ്ത്രീരത്‌നങ്ങള്‍ കുടുംബത്തിന്റെ നട്ടെല്ലും സ്വന്തം വിധിയുടെ രചയിതാക്കളുമായിരുന്നു. ഇന്ത്യയിലെ ജനപ്രിയ എഴുത്തുകാരിയായ സുധാമൂര്‍ത്തി നിങ്ങളെ നയിക്കുന്നത് മറവിയുടെ ആവരണത്തില്‍ മറഞ്ഞു നില്ക്കുന്ന, ശക്തരായ ഇത്തരം സ്ത്രീകഥാപാത്രങ്ങളിലേയ്ക്കാണ്. ജീവിതത്തില്‍ സ്ത്രീശക്തിയുടെ സ്വാധീനത്ത ഓര്‍മ്മപ്പെടുത്തുന്നതാണ് അത്. ‘കല്പവൃക്ഷം നല്‍കിയ സ്ത്രീ’ – പുരാണങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള അസാധാരണ കഥകള്‍. സുധ മൂര്‍ത്തി. കറന്റ് ബുക്‌സ് തൃശൂര്‍. വില 187 രൂപ.