ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ തങ്ങളുടെ കാറുകള്‍ക്ക് മാര്‍ച്ചില്‍ 43,000 രൂപ വരെ കിഴിവ് നല്‍കുന്നു. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്, ഹ്യൂണ്ടായ് ഐ20, ഹ്യുണ്ടായ് ഓറ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ മോഡലുകളിലാണ് ഓഫറുകള്‍. 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും സഹിതം 43,000 രൂപ വരെ ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിന് മൊത്തം ആനുകൂല്യങ്ങളുണ്ട്. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ എതിരാളിയായി വരുന്ന ഈ കാറിന് 5.92 ലക്ഷം മുതല്‍ 8.56 ലക്ഷം രൂപ വരെയാണ് വില. ഹ്യൂണ്ടായ് ശ20യില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ഉള്‍പ്പെടെ 25,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കും. 7.04 ലക്ഷം മുതല്‍ 11.21 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ബലേനോ, ടാറ്റ ആള്‍ട്രോസ് എന്നീ കാറുകളുടെ എതിരാളിയായി വരുന്ന ഈ കാറിന്റെ വില. 33,000 രൂപ വരെ ഹ്യൂണ്ടായ് ഓറയ്ക്ക് മൊത്തം ആനുകൂല്യങ്ങളുണ്ട്. ഇതില്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുമാണ്. മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേസ് എന്നിവയുമായി മത്സരിക്കുന്ന ഹ്യുണ്ടായ് ഓറയുടെ വില 6.49 ലക്ഷം മുതല്‍ 9.05 ലക്ഷം രൂപ വരെയാണ്. ജനപ്രിയ കാറായ ഹ്യൂണ്ടായ് വെന്യുവിന് മാര്‍ച്ചില്‍ 30,000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്. ഇതില്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. ടാറ്റ നെക്സണിന്റെയും മാരുതി സുസുക്കി ബ്രെസ്സയുടെയും എതിരാളിയായ ഈ കാറിന്റെ വില 7.94 ലക്ഷം മുതല്‍ 13.44 ലക്ഷം രൂപ വരെയാണ്.