പ്രീതയുടെ സ്മൃതിസഞ്ചയം കൊടുങ്ങല്ലൂരില്‍നിന്ന് തുടങ്ങുന്നു. വള്ളുവനാട്ടില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്കും അവിടെ നിന്ന് മുംബൈ അടക്കമുള്ള നഗരങ്ങളിലേക്കും മാറി മാറി പാര്‍ക്കാന്‍ വിധിക്കപ്പെട്ട തന്റെ ജീവിതത്തില്‍ അതത് ദേശങ്ങളിലെ പ്രകൃതിയും ചുറ്റുപാടുമുള്ള മനുഷ്യരും എന്തെന്തു സ്വാധീനങ്ങളുളവാക്കി എന്നതിന്റെ വാങ്മയം അങ്ങേയറ്റം ആര്‍ജ്ജവത്തോടെയാണ് പ്രീത രേഖപ്പെടുത്തുന്നത്. പരിസ്ഥിതിവിനാശത്തിന്റെയും അസ്തമിക്കുന്ന ഗ്രാമീണമഹിമകളുടെയും ക്ഷയിച്ചൊടുങ്ങുന്ന മാനുഷികതയുടെയും ഈ കാലയളവില്‍ ‘സ്മൃതിതീരങ്ങളില്‍’ ഉണര്‍വ്വിന്റെ സ്തോത്രം. ഹരിതരശ്മികളുടെ വീണ്ടെടുപ്പ്. പ്രകൃതിയുടെ മിടിപ്പുകളിലേക്കുള്ള തീര്‍ത്ഥയാത്ര. സ്നേഹബന്ധങ്ങളുടെ ധന്യത. നേരിന്റെ നൈര്‍മ്മല്യം. ‘സ്മൃതിതീരങ്ങളില്‍’. പ്രീത രാജ്. മംഗളോദയം. വില 136 രൂപ.