അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രാവിന്കൂട് ഷാപ്പ്’. സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സിനിമയുടെ ചിത്രീകരണം എറണാകുളത്തും തൃശൂരുമായി ആരംഭിച്ചു. ഡാര്‍ക്ക് ഹ്യൂമര്‍ ആണ് സിനിമയുടെ സ്വഭാവം. ചാന്ദ്നീ ശ്രീധരന്, ശിവജിത് പത്മനാഭന്, ശബരീഷ് വര്‍മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന് കെ.എസ്. തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈജു ഖാലിദാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു. വരികള്‍ മു.രി. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലി. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ അബ്രു സൈമണ്‍. ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ.ആര്. അന്‍സാര്‍. എ ആന്‍ എ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.