jpg 20240227 104242 0000

കഴിഞ്ഞ ജൂലൈയിലാണ് കൊച്ചി തമ്മനത്തു വെച്ച് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ വാഹനം ഇടിച്ച് മഞ്ചേരി സ്വദേശിക്ക് പരിക്കേറ്റത്. പാലാരിവട്ടം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയുകയും, പിന്നാലെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നിർദ്ദേശിച്ച് എംവിഡി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ മറുപടി വരാത്ത സാഹചര്യത്തിൽ ജോ. ആർടിഒ രണ്ട് വട്ടംകൂടി നോട്ടീസ് അയച്ചു, എന്നാൽ ഇതിനും താരം മറുപടി നൽകിയില്ല. കഴിഞ്ഞ മാസമായിരുന്നു മൂന്നാമത്തെ അവസരം നൽകിയത്. എന്നാൽ സുരാജ് ഹാജരാകുന്നതിനോ മറുപടി നൽകുന്നതിനോ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയതെന്ന് എറണാകുളം ആർടിഒ വ്യക്തമാക്കി. ഐപിസി 338 പ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസ് എടുത്തിരുന്നത്. ഈ സാഹചര്യത്തിൽ 3 മാസത്തേക്ക് സുരാജിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *