ഗൂഗിള്‍ പിക്സലിന്റെ 6, 7, 9 സിരീസ് ഫോണുകളില്‍ ഉപഭോക്തൃ സുരക്ഷ മുന്‍നിര്‍ത്തി സ്കാം ഡിറ്റക്ഷന്‍ സിസ്റ്റമെന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. തട്ടിപ്പ് കോളുകള്‍ തിരിച്ചറിയുന്നതിനും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കുന്നതിനുമായി ഫോണ്‍ ആപ്പ് ഇപ്പോള്‍ ഒരു തത്സമയ സ്കാം ഡിറ്റക്ഷന്‍ സിസ്റ്റം സംയോജിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ നൂതന എഐ, മെഷീന് ലേണിങ് സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഇന്‍കമിംഗ് കോളുകള്‍ തത്സമയം വിശകലനം ചെയ്യാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. കോളര്‍ ഐഡി, ഫോണ്‍ നമ്പര്‍ പാറ്റേണുകള്‍, കോളിന്റെ സ്വഭാവം തുടങ്ങിയ നിരവധി ഘടകങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ സംശയാസ്പദമായ കോളുകള്‍ കൃത്യമായി കണ്ടെത്താനും ഫ്ലാഗ് ചെയ്യാനും ഈ ഫീച്ചറിനാകുമെന്ന പ്രത്യേകതയുമുണ്ട്. ഫ്രോഡ് കോളാണ് വരുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ ഉപയോക്താക്കളുടെ ഫോണില്‍ മുന്നറിയിപ്പെത്തും. ഏത് സമയത്തും എല്ലാ കോളുകള്‍ക്ക് വേണ്ടിയും ഫോണ്‍ ആപ്പ് സെറ്റിങ്സില്‍ ഈ ഫീച്ചര്‍ ഓഫാക്കിയിടാം. അല്ലെങ്കില്‍ ഒരു പ്രത്യേക കോളിനിടയിലും ഉപഭോക്താക്കള്‍ക്ക് ഇത് ഓഫാക്കാനാകും. പിക്സല്‍ 9 ഉപകരണങ്ങളില്‍ ജെമിനി നാനോയാണ് സ്കാം ഡിറ്റക്ഷന്‍ നല്‍കുന്നത്.
സ്കാം ഡിറ്റക്ഷന്‍ സിസ്റ്റം അവതരിപ്പിച്ച് ഗൂഗിള്‍ പിക്സല്‍
