വീടുകളിലും ഓഫീസുകളിലും ഇരിക്കുമ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരാണ് മിക്ക ആളുകളും. എന്നാല്‍, ട്രെയിന്‍ യാത്രക്കിടയിലും ഇത്തരത്തില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍ കഴിഞ്ഞാലോ? അങ്ങനെയൊരു സംവിധാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ഐആര്‍സിടിസിയുമായി കൈകോര്‍ത്താണ് സ്വിഗ്ഗിയുടെ പുതിയ നീക്കം. പ്രാരംഭ ഘട്ടത്തില്‍ ഐആര്‍സിടിസി ഇ-കാറ്ററിംഗ് പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനായി 4 റെയില്‍വേ സ്റ്റേഷനുകള്‍ പോയിന്റ് ഓഫ് കണ്‍സെപ്റ്റ്ആയി ഐആര്‍സിടിസി അംഗീകരിച്ചിട്ടുണ്ട്. ബെംഗളൂരു, ഭുവനേശ്വര്‍, വിജയവാഡ, വിശാഖപട്ടണം എന്നിവയാണ് ഈ നാല് സ്റ്റേഷനുകള്‍. യാത്രക്കാര്‍ ഐആര്‍സിടിസി ഇ-കാറ്ററിംഗ് പോര്‍ട്ടല്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അവരുടെ പിഎന്‍ആര്‍ നല്‍കണം. തുടര്‍ന്ന് ഒരു റസ്റ്റോറന്റ് തിരഞ്ഞെടുക്കുക. ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുത്ത് ഓര്‍ഡര്‍ പൂര്‍ത്തിയാക്കുക, തുടര്‍ന്ന് ഓണ്‍ലൈനായി പണമടയ്ക്കുക അല്ലെങ്കില്‍ ഡെലിവറി ഓര്‍ഡറില്‍ പണം ഷെഡ്യൂള്‍ ചെയ്യുക. ഭക്ഷണം യാത്രക്കാരുടെ സീറ്റില്‍ എത്തിക്കുന്നതാണ്.