mayor

കോഴിക്കോട് മേയർ ബീന ഫിലിപ്പ് കേരളത്തിലെ  ശിശുപരിപാലനത്തെപ്പറ്റി  നടത്തിയ പരാമർശം വിവാദത്തിൽ. ബാലഗോകുലത്തിന്‍റെ മാതൃസമ്മേളനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സിപിഎം മേയറുടെ വിവാദ പരാമർശം. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമാണ് മേയർ പറഞ്ഞത് .മേയർ  ബീനാ ഫിലിപ്പ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ചോദിച്ചു.

സംസ്ഥാനത്ത് മഴ അലർട്ടുകൾ മാറി  വരികയാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്.  ഡാമുകൾ തുറന്നതിൽ ആശങ്കപെടേണ്ട സാഹചര്യമില്ല. എന്നാൽ ജാഗ്രത അനിവാര്യമാണെന്ന് റവന്യു  മന്ത്രി കെ.രാജൻ പറഞ്ഞു.മലമ്പുഴ ഡാം ഷട്ടറുകൾ  20 ൽ നിന്ന് 30 സെ.മി ആയി ഉടൻ ഉയർത്തും. ഇടമലയാർ ഡാം നാളെ തുറക്കേണ്ടി വരുമെന്നും റവന്യുമന്ത്രി കെ.രാജൻ അറിയിച്ചു.

ആരോഗ്യ മന്ത്രി ആശുപത്രിയിലെത്തിയപ്പോൾ ഡ്യൂട്ടിയിൽ ഡോക്ടർമാരില്ല. എട്ട് ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നടത്തിയ മിന്നൽ സന്ദർശനസമയത്ത് 8 ഡോക്ടർമാർ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ ഡ്യൂട്ടിയിൽ ഇല്ല. വേറെ 3 ഡോക്ടർമാർ ആണ് ഉണ്ടായിരുന്നത് . മന്ത്രി സന്ദർശിച്ചപ്പോൾ ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന എട്ട് ഡോക്ടർമാർക്കാണ് നോട്ടീസ് നൽകിയത്. എന്നാൽ താലൂക്കാശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി നടത്തിയ ‘ജനക്കൂട്ട വിചാരണയിൽ ‘ കെജിഎംഒഎ ശക്തമായി പ്രതിഷേധിക്കുന്നു എന്നറിയിച്ചു.

ബാണാസുര സാഗർ ഡാം തുറന്നു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാാ​ഗർ ഡാം തുറന്നത്.  ജലനിരപ്പ് 2539 അടിയായിരുന്നു. കക്കയം ഡാമിൽ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 2385.18 അടിയായി ആണ് ജലനിരപ്പ് ഉയർന്നത്. കൂടുതൽ വെള്ളം തുറന്നു വിടാനാണ് തീരുമാനം.മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പും ഉയർന്നു തന്നെ നിൽക്കുകയാണ്.

വിദേശത്തുനിന്നും എത്തിയ കുടുംബത്തിലെ ഏഴ് വയസുകാരി മങ്കിപോക്സ് രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍.. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. കുട്ടിയുടെ  ശ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

നെടുമ്പാശ്ശേരി ദേശീയപാതയിൽ കുഴിയിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ച സംഭവത്തിൽ ദേശീയപാത കരാർ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെ കേസെടുത്ത് പൊലീസ്. മന:പൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. റോഡ് അറ്റകുറ്റപണിയ്ക്കായി കമ്പനിയ്ക്ക് 18 വർഷത്തെ കരാറാണുള്ളത്. റോഡുകളിലെ അറ്റകുറ്റപണിയടക്കം കരാർ വ്യവസ്ഥ പാലിക്കണമെന്നും അറിയിച്ച് ദേശീയപാത അതോറിറ്റി കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡിന് ജൂണ്‍ 24ന് നോട്ടീസ് നൽകിയിരുന്നു.

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത – ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. രാത്രി 11 മണിയോടെ കുഞ്ഞ് മരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *