ഡൽഹി ചലോ മാർച്ചിൽ വ്യാപക സംഘർഷം. ട്രക്കുകളിലും ട്രാക്ടറുകളിലും കാൽനടയായും എത്തിയ നൂറുകണക്കിനു കർഷകരെ പഞ്ചാബ് ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. കർഷകരെ തടയരുതെന്നും അവർക്ക് ഹരിയാനയിലൂടെ കടന്നുപോകാൻ അവകാശമുണ്ടെന്നും പഞ്ചാബ് ഹരിയാന ഹൈക്കോടതി വ്യക്തമാക്കി. ജിന്ത് അതിർത്തിയിലും പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി. ശംഭുവിൽ ഫ്ലൈഓവറിൽ സുരക്ഷയ്ക്കായി വച്ചിരുന്ന ബാരിക്കേഡുകൾ കർഷകർ എടുത്തെറിയുകയും കുരുക്ഷേത്രയിൽ ബാരിക്കേഡ് പൊളിക്കുകയും ചെയ്തു. അതോടൊപ്പം മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തിന് തയ്യാറെടുത്താണ് ദില്ലിയിലേക്കുള്ള മാർച്ചിന് പോകുന്നതെന്നും ആറ് മാസത്തേക്കുള്ള റേഷനും ഇന്ധനവുമെല്ലാം കയ്യില്‍ കരുതിയിട്ടുണ്ടെന്നും പഞ്ചാബില്‍ നിന്നുള്ള കർഷകർ വ്യക്തമാക്കി.
ഡൽഹി ചലോ മാർച്ചിൽ സംഘർഷം വ്യാപിക്കുന്നു
