ആമസോണില്‍നിന്ന് വാങ്ങിയ വീട് !
സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ഒരു വീടു നിര്‍മിക്കുന്നതു വലിയ കഷ്ടപ്പാടാണ്. ഒരു വര്‍ഷമെങ്കിലും നീളുന്ന അത്തരം ദുരിതത്തിന് ഇരയാകാതെ വീടു വാങ്ങാമെന്നു കരുതുന്നവരാണ് ഏറെപ്പേരും. കസേരയും അലമാരയും ടിവിയും അടക്കം എല്ലാം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു വീട്ടിലെത്തിക്കുന്ന ഇക്കാലത്ത് ഒരു വീടുതന്നെ ഇങ്ങനെ ഓര്‍ഡര്‍ ചെയ്തു വീട്ടുടമയാകാന്‍ കഴിയുമോ. ആമസോണില്‍നിന്ന് ഒരു വീട് ഓര്‍ഡര്‍ ചെയ്തു വരുത്തി വീട്ടുടമയായ ഒരു യുവാവിനെ നമുക്കു കാണാം. ലോസ് ഏഞ്ചല്‍സിലെ ടിക് ടോക്കറായ ജെഫ്രി ബ്രയാന്റ് എന്ന 23 കാരനാണ് ആമസോണില്‍നിന്നു വീടു വാങ്ങിയത്. പതിനാറര അടി വീതിയും 20 അടി നീളവുമുള്ള കൊച്ചുവീടിന് 26,000 ഡോളറാണു വില അതായത് 21,37,416 രൂപ. ലിവിംഗ് ഏരിയയും കിടപ്പുമുറിയും ഒപ്പം ഷവറും ടോയ്‌ലറ്റുമുള്ള ബാത്ത്റൂമും അടുക്കളയുമെല്ലാം ഉണ്ട്. രു ഫോള്‍ഡ് ഔട്ട് ഫ്ളാറ്റാണിത്. അഞ്ചുപേര്‍ 20 മിനിറ്റുകൊണ്ടാണ് ഈ വീട് ഫിറ്റ് ചെയ്തത്. വീടു വാങ്ങിയതിനെക്കുറിച്ച് ജെഫ്രി വിവരിക്കുന്ന വീഡിയോ വളരെ പെട്ടെന്നു വൈറലായി.