കേന്ദ്ര അവഗണനക്കെതിരെ കേരളം ദില്ലിയിൽ നടത്തുന്ന പ്രതിഷേധസമരത്തില്‍ എല്‍ഡിഎഫിനൊപ്പം എഎപിയും ഡിഎംകെയും അണിചേര്‍ന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഫാറൂഖ് അബ്ദുള്ള, കപില്‍ സിബല്‍ തുടങ്ങിയവരും കേരളത്തിനു പിന്തുണയുമായി സമരപ്പന്തലില്‍ എത്തി. ഡി.എം.കെ. മന്ത്രി കറുത്ത വസ്തം ധരിച്ചാണ് സമരത്തിനെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി, പ്രധാനമന്ത്രി ആയപ്പോൾ സംസ്ഥാനങ്ങളെ മറന്നെന്ന് തമിഴ്നാട് മന്ത്രി പളനിവേല്‍ ത്യാഗരാജൻ പറഞ്ഞു. ഭിന്നിപ്പിക്കുന്നവർക്കെതിരെയാണ് സമരമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയും പറഞ്ഞു.