ഒല ഇലക്ട്രിക് ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി. 4കിലോവാട്ട്അവര്‍ ബാറ്ററി പാക്കില്‍ എസ്1 എക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് കഴിഞ്ഞ ദിവസം ഒല ഇലക്ട്രിക് പുറത്തിറക്കിയത്. ഒല എസ്1 എക്‌സ് ഇ-സ്‌കൂട്ടര്‍ ഇപ്പോള്‍ 2കിലോവാട്ട്അവര്‍, 3കിലോവാട്ട്അവര്‍, 4കിലോവാട്ട്അവര്‍ എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. യഥാക്രമം 79,999 രൂപ, 89,999 രൂപ, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്‌സ്-ഷോറൂം വില. പുതിയ മോഡലുകള്‍ ഉള്‍പ്പടെ മൊത്തം ആറ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനിയുടെ ലൈനപ്പിലുള്ളത്. 4കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉള്ള ഒല എസ്1 എക്‌സ് ഒറ്റ ചാര്‍ജില്‍ 190 കിമി വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഇത് ടോപ്പ്-സ്‌പെക്ക് ജെന്‍-2 എസ്1 പ്രോയേക്കാള്‍ അഞ്ച് കിലോമീറ്റര്‍ കുറവാണ്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം ആറ് മണിക്കൂറും 30 മിനിറ്റും എടുക്കും. വലിയ ബാറ്ററി പാക്ക് ഒഴികെ, ഒല എസ്1 എക്‌സ് ചെറിയ ബാറ്ററി പായ്ക്ക് ഉള്ള നിലവിലുള്ള മോഡലിന് സമാനമാണ്. ഇപ്പോള്‍ ഇതിന്റെ ഭാരം 112 കിലോഗ്രാം ആണ്. ഇത് 3കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉള്ള എസ്1 എക്‌സ്‌നേക്കാള്‍ നാല് കിലോഗ്രാം കൂടുതലാണ്. അധിക ചാര്‍ജുകളില്ലാതെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 8 വര്‍ഷം/80,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ബാറ്ററി വാറന്റിയും ഓല വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് വെറും 4,999 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റര്‍ വിപുലീകൃത വാറന്റിയും 12,999 രൂപയ്ക്ക് 1.25 ലക്ഷം കിലോമീറ്ററും തിരഞ്ഞെടുക്കാം.