പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭ ബഹിഷ്കരിക്കണമെന്ന പ്രതിപക്ഷ ആഗ്രഹം ജനം നിറവേറ്റും, അടുത്ത തെഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷം സന്ദർശക ഗ്യാലറിയിലാകും. ദീർഘകാലം പ്രതിപക്ഷത്തിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും മോദി പറഞ്ഞു. പാർലമെന്റിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദി കോൺഗ്രസ് തന്നെയാണ്. മറ്റൊരു പാർട്ടികളെയും വളരാൻ കോൺഗ്രസ് ഒരിക്കലും അനുവദിക്കില്ല. രാജ്യത്തിന് ഒരു നല്ല പ്രതിപക്ഷം വേണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ‘മൊഹബത്ത് കി ദുകാൻ’ മുദ്രാവാക്യത്തെയും മോദി പരിഹസിച്ചു.മൂന്നാം തവണ ബിജെപി അധികാരത്തിലെത്തുമ്പോൾ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറുമെന്നും മോദി പറഞ്ഞു.