ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം . 106 റൺസിനാണ് ഇന്ത്യ ജയിച്ചത്. 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 292-റൺസിന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി(1-1).
ആദ്യ സെഷനിൽ വീണ നാലു വിക്കറ്റും തോൽവിക്ക് കാരണമായി. ഉച്ചഭക്ഷണത്തിന് ശേഷം ബെൻ സ്റ്റോക്‌സും ബെൻ ഫോക്‌സും ഇംഗ്ലണ്ടിനായി പൊരുതാനിറങ്ങി. ടീം സ്‌കോർ 220-ൽ നിൽക്കേ കാര്യമായ മുന്നേറ്റം നടത്താനാകാതെ സ്റ്റോക്സ് മടങ്ങി. ഇന്ത്യയ്ക്കായി അശ്വിനും ബുംറയും മൂന്ന് വിക്കറ്റെടുത്തപ്പോൾ കുൽദീപ് യാദവ്, അക്ഷർ പട്ടേൽ. മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റെടുത്തു.