സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന , വീടിന് മുന്നിൽ ഭരണാധികാരിയുടെ ചിത്രം വെക്കുന്നത് ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് ഭവന പദ്ധതികൾ പ്രകാരം നിർമ്മിക്കുന്ന വീടുകൾക്ക് മുൻപിൽ ഭരണാധികാരിയുടെ ചിത്രം വയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം കേരളം നിരാകരിച്ചു.തിരുവനന്തപുരത്ത് സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച യൂത്ത് സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ യുവാക്കൾ സാമൂഹിക പ്രതിബദ്ധത ഉള്ളവരാണ്. പ്രളയവും കോവിഡും എല്ലാം അത് നമുക്ക് കാണിച്ചു തരുന്നു. ഫോണിൽ മാത്രം മുഴുകി ജീവിക്കുന്ന വരും, തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതുമായ യുവാക്കളെ നേർവഴിക്ക് നടത്താൻ എല്ലാവരും ഒരുപോലെ ശ്രമിക്കണം. ആരുടെയും ആത്മാഭിമാനത്തെ ഒരിക്കലും ചോദ്യം ചെയ്യാൻ പാടില്ല. നിസ്സാര കാര്യങ്ങൾക്ക് പോലും ആത്മഹത്യ ഒരു മാർഗ്ഗമായി തെരഞ്ഞെടുക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.