പദ്മ അവാർഡ് വിതരണം ചെയ്യുന്നതിന്റെ രീതി തന്നെ പത്ത് വർഷം കൊണ്ട് ഏറെ മാറിയെന്നും, പദ്മ അവാർഡിന്റെ വിശ്വാസ്യത നാൾക്കുനാൾ വർധിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുജനത്തിന് വിശ്വാസമുളള ഒരു നീതിന്യായ വ്യവസ്ഥ രൂപീകരിക്കുന്നതിനും സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നു. ജൻ വിശ്വാസ് ബിൽ ഈ ദിശയിലുള്ള ഒരു ചുവടുവയ്പാണ്. ആദ്യത്തെ മുസ്ലീം വനിതാ ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷൺ നൽകി ആദരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2014 നേക്കാൾ 28 ഇരട്ടി നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചതെന്നും മൻ കീ ബാതിൽ മോദി പറഞ്ഞു.
പദ്മ അവാർഡിന്റെ വിശ്വാസ്യത നാൾക്കുനാൾ വർധിക്കുകയാണെന്ന് പ്രധാനമന്ത്രി
