മുഖ്യമന്ത്രിക്ക് എതിരെയാണ് നടു റോഡിൽ ഇതുപോലെ പ്രതിഷേധിച്ചതെങ്കിൽ കേരള പോലീസ് ഇങ്ങനെയാണോ പെരുമാറുക എന്ന് ഗവർണർ ചോദിച്ചു. കേരള പോലീസിനെ കുറിച്ച് തനിക്ക് നല്ല അഭിപ്രായം തന്നെയാണ്, കേരള പോലീസിന്റെ പ്രവർത്തനങ്ങളെ തടയുന്നതാരാണ്? ആർക്കാണ് അതിന്റെ ഉത്തരവാദിത്വം? തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഗവർണർ ഇങ്ങനെ ചോദിച്ചത്.
നിലമേലിൽ 22 പേര്‍ ബാനറുമായി കൂടി നിന്നിരുന്നു. പൊലീസുകാര്‍ ഉണ്ടായിട്ടും അവരെ തടഞ്ഞില്ല. മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഇത് സംഭവിക്കുമോ?, 72 വയസ് പ്രായം തനിക്ക് കഴിഞ്ഞു. കേന്ദ്ര സുരക്ഷ താൻ ആവശ്യപ്പെട്ടതല്ല. അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമാണ്. എന്റെ ജോലി കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനത്തെ വിവരങ്ങൾ അറിയിക്കുക എന്നതാണ്, രാജ്ഭവനാണ് താൻ റോഡരികിൽ ഇരിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്. തന്റെ കാറിനു നേരെ ആക്രമണം ഉണ്ടായിരുന്നു, അതിന് ശേഷമാണ് പുറത്തിറങ്ങിയത്. താൻ കാറിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പൊലീസ് നടപടിയെടുത്തത് എന്നും ഗവർണർ വ്യക്തമാക്കി.