ബീഹാറില്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ എന്‍ഡിഎ മുന്നിണിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍. ആഭ്യന്തര മന്ത്രി അമിത് ഷാ നിതിഷ് കുമാറുമായി ഫോണില്‍ സംസാരിച്ചു . ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ലെന്നാണ് സൂചന.നിതിഷ് കുമാർ ജെഡിയുവും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്‍ഡിഎ മുന്നണിയിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.
നിതിഷ് കുമാര്‍ എല്ലാ എംഎല്‍എമാരെയും പട്നയിലേക്ക് വിളിച്ചിട്ടുണ്ട്. എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയു, നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമാണ് മുന്നണി വിട്ടത്. പിന്നീട് ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി . ഇപ്പോൾ നിതീഷ് കുമാർ വീണ്ടും എൻഡിഎ മുന്നണിയിലേക്ക് തിരിച്ചു പോകുമെന്ന് അഭ്യൂഹങ്ങൾ ശക്തമാകുന്നു.