p7 yt cover

നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം അവസാന ഖണ്ഡിക മാത്രം ഒന്നര മിനിറ്റുകൊണ്ട് വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വായിച്ചയുടനേ നിയമസഭയില്‍നിന്ന് സ്ഥലം വിടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് ഗവര്‍ണറെ നിയമസഭയിലേക്കു സ്വീകരിച്ചത്. ബൊക്കെ നല്‍കിയ മുഖ്യമന്ത്രിയുടെ മുഖത്തു ഗവര്‍ണര്‍ നോക്കിയില്ല. ചിരിയോ ഹസ്തദാനമോ ഇല്ല. ഒറ്റ പാരാഗ്രാഫ് വായിച്ചയുടനേ പുറത്തേക്കറിങ്ങിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് യാത്രയാക്കി.

നിയമസഭയില്‍ അത്യന്തം നാടകീയവും അത്യപൂര്‍വവുമായ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനകരമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമേ വായിക്കുന്നുള്ളൂവെന്നും പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. ഒരു മിനിറ്റ് 24 സെക്കന്‍ഡു മാത്രമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയത്.

സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനു വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ അതിശയകരമായ നേട്ടങ്ങള്‍ക്കു തടസമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരാണെന്നാണു വിമര്‍ശനം. ഫെഡറല്‍ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടമെടുപ്പു നിയന്ത്രണം പ്രതിസന്ധിക്കു കാരണമായി. ഗ്രാന്റും സഹായവിഹിതവും തടഞ്ഞുവയ്ക്കുന്നു. സാമ്പത്തിക അച്ചടക്കവും ആഭ്യന്തര വരുമാനവും കൂട്ടി പിടിച്ചുനിന്നു. കേന്ദ്രനിലപാടില്‍ അടിയന്തര പുനപരിശോധന വേണമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

ബാര്‍ക്കോഴ കേസ് കോണ്‍ഗ്രസ് നേതാക്കള്‍ ചമച്ചുണ്ടാക്കിയതാണെന്നു കെഎം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന വൈരാഗ്യംമൂലമാണ് രമേശ് ചെന്നിത്തല തനിക്കെതിരെ ബാര്‍ കോഴക്കേസ് കൊണ്ടുവന്നത്. ആരോപണം ഉന്നയിച്ചയാള്‍ കോണ്‍ഗ്രസ് നേതാക്കളുടെ അടുപ്പക്കാരനാണ്. തനിക്കെതിരെ ചെന്നിത്തല വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരില്‍ കാബിനറ്റ് റാങ്കോടെ മന്ത്രിയാകാനുള്ള അവസരം കെ. കരുണാകരന്‍ ഇടപെട്ടാണ് ഇല്ലാതാക്കിയത്. മാണി ആത്മകഥയില്‍ പറയുന്നു. കെഎം മാണി മരിക്കുന്നതിന് ആറു മാസം മുമ്പാണ് ആത്മകഥ എഴുതിയതെന്നാണ് കെഎം മാണി ഫൗണ്ടേഷന്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന കെഎം മാണിയുടെ ആത്മകഥ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. പ്രകാശന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്കു ക്ഷണമില്ല. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കു ക്ഷണമുണ്ട്.

കേരളത്തിലെ രണ്ടു പേര്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലും 11 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലും. എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍. ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സി.കെ. സുനില്‍കുമാര്‍, എഎസ്പി വി സുഗതന്‍, ഡിവൈഎസ്പി എന്‍എസ് സലീഷ്, എ.കെ. രാധാകൃഷ്ണപിള്ള, എഎസ്ഐ ബി സുരനേദ്രന്‍, ഇന്‍സ്പെക്ടര്‍ പി. ജ്യോതീന്ദ്രകുമാര്‍, എഎസ്ഐ കെ. മിനി എന്നിവര്‍ക്കാണു സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍. അഗ്നിശമന സേന വിഭാഗത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറിനും സ്തുത്യര്‍ഹ സേവനത്തിന് എന്‍. ജിജി, പി പ്രമോദ്, എസ്. അനില്‍കുമാര്‍, അനില്‍ പി മണി എന്നിവര്‍ക്കുമാണ് മെഡല്‍.

മസാല ബോണ്ട് ഇറക്കിയതിലൂടെ വിദേശ നാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചോയെന്ന് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സിനു കിഫ്ബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി. അന്വേഷണം തടസപ്പെടുത്തില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ഉദ്യോഗസ്ഥനെ അനാവശ്യമായി വിളിച്ചുവരുത്തുന്നിനോടു യോജിപ്പില്ലെന്നും കോടതി പറഞ്ഞു. രേഖകള്‍ നല്‍കിയിട്ടും അതേ ആവശ്യംതന്നെയാണ് എന്‍ഫോഴ്സ്മെന്റ് ആവര്‍ത്തിക്കുന്നതെന്ന് കിഫ്ബി ആരോപിച്ചു. ഫെബ്രുവരി ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.

പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് എഴുതിയത് മാധ്യമപ്രവര്‍ത്തകനാണെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത്. രണ്ടു കൈകള്‍ക്കും ശേഷി ഇല്ലാത്ത ജോസഫിന് സ്വന്തം നിലയില്‍ എഴുതാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. ഇരുപത് വീടുകളുടെയും ശിലാസ്ഥാപനം ഒരേ ദിവസം നടന്നു. വാകത്താനം മുതല്‍ പാമ്പാടി വരെ പുതുപ്പളളി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായാണ് 25 ഉമ്മന്‍ചാണ്ടി വീടുകള്‍ ഒരുങ്ങുന്നത്. ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴില്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണം.

ഇടുക്കി ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തില്‍ എന്‍ഒസിക്കായുള്ള അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചു. ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മ്മാണമെന്നതിനാലാണ് അപേക്ഷ നിരസിച്ചത്. പന്ത്രണ്ട് ചതുരശ്ര മീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്റെ പരിസമാപ്തിയാണ് നിയമസഭയിലെ ഗവര്‍ണറുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചിരിക്കുകയാണ്. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനമൊന്നുമില്ല. കേന്ദ്രത്തിനെതിരേ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമരംപോലും കേന്ദ്ര ഏജന്‍സികളെ പേടിച്ച് മാറ്റിവച്ചെന്നും സതീശന്‍ പറഞ്ഞു.

ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. നിയമസഭയുടെ ചരിത്രത്തില്‍ ഇതുപോലൊരു നാണക്കേട് ഒരു സര്‍ക്കാരിനും നേരിടേണ്ടി വന്നിട്ടില്ലെന്നും സുരേന്ദ്രന്‍.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണം പൂര്‍ത്തിയായെങ്കിലും അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിക്കുന്നു. പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെടും. പ്രിന്‍സിപ്പല്‍ ജഡ്ജും വിചാരണ കോടതി ജഡ്ജിയുമായ ഹണി എം വര്‍ഗീസാണ് അന്വേഷണം നടത്തിയത്.

മസാല ബോണ്ട് നിയമപരമാണെന്നു മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ല. എന്‍ഫോഴ്സ്മെന്റ് ഒരു വര്‍ഷം അന്വേഷിച്ചിട്ട് എന്തു നിയമലംഘനമാണ് കണ്ടെത്തിയതെന്നും തോമസ് ഐസക് ചോദിച്ചു. ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് നടന്നത്. നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്‌സല്‍ ഭക്ഷണത്തിന്റെ കവറില്‍ തീയതിയും സമയവും രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. 52 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 791 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കണ്ണൂരില്‍ ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശി വി.പി.ഫൈസലിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

വയനാട്ടില്‍ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രതികള്‍ വധശ്രമക്കേസില്‍ പിടിയില്‍. കൂളിവയല്‍ കുന്നേല്‍ വീട്ടില്‍ ബാദുഷ (28), സഹോദരന്‍ നിസാമുദ്ദീന്‍ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും പോക്‌സോ കേസില്‍ പത്തുവര്‍ഷം തടവു ശിക്ഷ അനുഭവിച്ചവരാണ്. കൂളിവയല്‍ സ്വദേശിയായ തെല്‍ഹത്തിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്.

അടയ്ക്ക പറിക്കുന്നതിനിടെ കമുക് പൊട്ടിവീണ് തൊഴിലാളി മരിച്ചു. മലപ്പുറം എടവണ്ണയില്‍ ഊര്‍ങ്ങാട്ടിരിയിലെ ഗോപാലന്‍ എന്ന അമ്പതുകാരനാണ് മരിച്ചത്.

റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിനൊരുങ്ങി രാജ്യം. നാളത്തെ റിപ്പബ്ളിക് ദിനാഘോഷത്തിനു മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്നു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാര്‍ഡുകളും വിശിഷ്ടസേവനങ്ങള്‍ക്കുള്ള സേനാ, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.

തെലങ്കാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടിലെ റെയ്ഡില്‍ പിടിച്ചെടുത്തത് കോടിക്കണക്കിനു രൂപയും സ്വര്‍ണവും അടക്കമുള്ള അനധികൃതസമ്പാദ്യം. തെലങ്കാന റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി ശിവ ബാലകൃഷ്ണയുടെ വീട്ടിലെ റെയ്ഡിലാണ് നൂറ് കോടി രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുത്തത്. നൂറിലേറെ ഐ ഫോണുകള്‍, കിലോക്കണക്കിന് സ്വര്‍ണം, , 60 ആഡംബര വാച്ചുകള്‍, 40 ലക്ഷം രൂപ, ബാങ്ക് – ഭൂസ്വത്ത് രേഖകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശത്തിന് ആളുകളെ എത്തിക്കാന്‍ നല്‍കിയ പണത്തില്‍നിന്നുള്ള വിഹിതത്തെക്കുറിച്ചു ബിജെപി വനിത നേതാവിന്റെ സഹോദരിയുടെ വീട്ടിലെത്തി തര്‍ക്കിച്ച ബിജെപി നേതാവിനെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. ബിജെപി കായിക വിഭാഗം അധ്യക്ഷന്‍ അമര്‍ പ്രസാദ് റെഡ്ഡിക്കെതിരെയാണു കേസ്. വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം തമിഴ്നാട് സര്‍ക്കാര്‍ തടഞ്ഞെന്ന് വാര്‍ത്ത നല്‍കിയ ദിനമലര്‍ പത്രത്തിനെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു. പത്രത്തിന്റെ ഉടമയ്ക്കും എഡിറ്റര്‍ക്കുമെതിരെയാണ് മധുര സിറ്റി പൊലീസ് കേസെടുത്തത്. മത വിഭാഗങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്താനും സാമുദായിക സ്പര്‍ധ ഉണ്ടാക്കാനും ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

ശ്രീലങ്കന്‍ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത (48) ആണ് മരിച്ചത്. പുലര്‍ച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇസ്രയേലില്‍ ആഭ്യന്തര പ്രതിഷേധം. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കാന്‍ കരാറുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ സംഘടനകളുടെ നേതൃത്വത്തിലാണു പ്രതിഷേധം. രാജ്യത്തെ പ്രധാന ഹൈവേകള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

◾അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം. ഒന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 246 ന് പുറത്ത്. 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിന് മാന്യമായ സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജയും രവിചന്ദര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതമെടുത്തു. ജസ്പ്രീത് ബുംറയും അക്‌സര്‍ പട്ടേലും രണ്ട് വീതം വിക്കറ്റെടുത്തു.

സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കാനറ ബാങ്കിന് 3,656 കോടി രൂപയുടെ ലാഭം. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തിലാണ് കാനറ ബാങ്ക് 3656 കോടി രൂപ അറ്റാദായം നേടിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26.86 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. ബാങ്കിന്റെ ആഗോള ബിസിനസ് 9.87 ശമതാനം വളര്‍ച്ചയോടെ 22,13,360 കോടി രൂപയിലുമെത്തി. 9417 കോടി രൂപയാണ് അറ്റ പലിശ വരുമാനം. അറ്റപലിശ മാര്‍ജിന്‍ 3.02 ശതമാനമായും വര്‍ധിച്ചു. 9,50,430 കോടി രൂപയുടെ വായ്പകള്‍ ആകെ വിതരണം ചെയ്തു. മൊത്ത നിഷ്‌ക്രിയ ആസ്തി 4.39 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.32 ശതമാനമായും നില മെച്ചപ്പെടുത്തി. മൂലധന പര്യാപ്തതാ അനുപാതം 15.78 ശതമാനമാണ്.

ഇന്ത്യന്‍ വിപണിയിലും ആഗോള വിപണിയിലും ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനപ്രീതി നേടിയെടുത്ത ബ്രാന്‍ഡാണ് മോട്ടോറോള. കഴിഞ്ഞ വര്‍ഷം മോട്ടോറോള പുറത്തിറക്കിയ ഫ്ലിപ്പ് സ്മാര്‍ട്ട്ഫോണുകള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഫ്ലിപ്പ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് 10,000 രൂപയുടെ കിഴിവാണ് മോട്ടോറോള പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണില്‍ നിന്ന് മോട്ടോറോള റൈസര്‍ 40 ഹാന്‍ഡ്സെറ്റാണ് ഓഫര്‍ വിലയില്‍ വാങ്ങാന്‍ കഴിയുക. ഇവയ്ക്ക് ലഭിക്കുന്ന ഓഫറുകള്‍ എന്തൊക്കെയെന്ന് പരിചയപ്പെടാം. മോട്ടോറോള റൈസര്‍ 40 ഹാന്‍ഡ്സെറ്റുകള്‍ 10,000 രൂപ കിഴിവിലാണ് വാങ്ങാന്‍ കഴിയുക. നിലവില്‍, 49,999 രൂപയ്ക്കാണ് ഇവ ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണ്‍ നല്‍കുന്ന ഓഫറിനോടൊപ്പം എക്സ്ചേഞ്ച് ഓഫറും, ബാങ്ക് ഓഫറും ലഭ്യമാണ്. എച്ച്എസ്ബിസി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുകയാണെങ്കില്‍ 150 രൂപയുടെ കിഴിവാണ് ലഭിക്കുക. കൂടാതെ, പഴയ ഹാന്‍ഡ്സെറ്റ് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കില്‍ പരമാവധി 41,250 രൂപ വരെ എക്സ്ചേഞ്ച് തുക ലഭിക്കും.

അജയ് ദേവ്ഗണ്‍, ജ്യോതിക, മാധവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ‘ശൈത്താന്‍’ ടീസര്‍ എത്തി. മാധവനാകും സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തിലെത്തുന്നത്. ബ്ലാക് മാജിക്കിന്റെ പൈശാചിക ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്ന സിനിമ പ്രേക്ഷകരെ വിറപ്പിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം. ജ്യോതികയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്. ജാന്‍കി ബോദിവാലാ, ആങ്കഡ് മാഹോലെ എന്നിവരാണ് മറ്റ് താരങ്ങള്‍. കൃഷ്ണദേവ് യാഗ്നിക്കിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം സുധാകര്‍ റെഡ്ഡി. സംഗീതം അമിത് ത്രിവേദി. എഡിറ്റിങ് സന്ദീപ് ഫ്രാന്‍സിസ്. ജിയോ സ്റ്റുഡിയോസും ദേവ്ഗണ്‍ ഫിലിസും ചേര്‍ന്നാണ് നിര്‍മാണം. സിനിമ പൂര്‍ണമായും വിദേശത്താണ് ചിത്രീകരിച്ചിരിക്കുന്നത്. മാര്‍ച്ച് എട്ടിന് ശൈത്താന്‍ തിയറ്ററുകളിലെത്തും.

ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന ‘ഫൈറ്റര്‍’ എന്ന ചിത്രത്തിന് വിലക്ക്. യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഗള്‍ഫിലെ സെന്‍സറിങ്ങില്‍ ‘ഫൈറ്റര്‍’ പരാജയപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഷാരൂഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൈറ്റര്‍. ഹൃത്വിക് റോഷനും ദീപിക പദുകോണിനും പുറമെ അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു. പുല്‍വാമ, ബാലാകോട്ട് ഭീകരാക്രമണങ്ങള്‍ക്കുള്ള സൈന്യത്തിന്റെ തിരിച്ചടിയുടെ കഥയാണ് ചിത്രം പറയുന്നത്. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം.

റിവോള്‍ട്ട് മോട്ടോഴ്‌സ് ആര്‍വി400 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സീരീസില്‍ പുതിയ മോഡല്‍ പുറത്തിറക്കി. റിവോള്‍ട്ട് ആര്‍വി400 ബിആര്‍എസ് എന്ന് വിളിക്കപ്പെടുന്ന പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 1.38 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. ലൂണാര്‍ ഗ്രീന്‍, പസഫിക് ബ്ലൂ, ഡാര്‍ക്ക് സില്‍വര്‍, റിബല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് വൈബ്രന്റ് നിറങ്ങളില്‍ ഇ-ബൈക്ക് ലഭ്യമാണ്. മെച്ചപ്പെട്ട ബില്‍ഡ് ക്വാളിറ്റിയും ഡിസൈനുമാണ് പുതിയ ആര്‍വി400 ബിആര്‍എസ് വരുന്നതെന്ന് റിവോള്‍ട്ട് മോട്ടോഴ്‌സ് അവകാശപ്പെടുന്നു. പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വില കുറഞ്ഞ ഇലക്ട്രിക് ബൈക്കിംഗിന്റെ സുഖവും ആഹ്ളാദകരമായ അനുഭവവും ഉറപ്പാക്കുന്ന തടസങ്ങളില്ലാത്തതും സങ്കീര്‍ണ്ണമല്ലാത്തതുമായ സവാരിക്ക് മുന്‍ഗണന നല്‍കുന്നവരെ പരിഗണിക്കുന്നതിനാണെന്നും കമ്പനി പറയുന്നു. പുതിയ റിവോള്‍ട്ട് ആര്‍വി400 ബിആര്‍എസില്‍ 72വി, 3.24 കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്നു. ഇക്കോ മോഡില്‍ 150 കിലോമീറ്ററും സാധാരണ മോഡില്‍ 100 കിലോമീറ്ററും സ്‌പോര്‍ട് മോഡില്‍ 80 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂജ്യം മുതല്‍ 75 ശതമാനം വരെ ചാര്‍ജ് ചെയ്യാനും 4.5 മണിക്കൂറിനുള്ളില്‍ പൂജ്യം മുതല്‍100 ശതമാനം വരെ പൂര്‍ണ്ണ ചാര്‍ജ് നേടാനും കഴിയും.

മലയോര കര്‍ഷകരുടെ ജീവിതപശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന നോവല്‍. സ്വപ്നജീവിതത്തിന്റെ പുറമ്പോക്കുകളില്‍ മാത്രം ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്. ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വലിയ വില നല്‍കേണ്ടി വരുന്നവര്‍. അവര്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന ‘സോഫ’ എല്ലാവരുടെയും ഉള്ളിലെ ‘മാറ്റങ്ങള്‍ക്കുള്ള’ ആഗ്രഹമാണ്, പ്രത്യാശയാണ്. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ലോകത്തെവിടെയുമുള്ള മധ്യവര്‍ഗ കുടുംബങ്ങളുടെ സാമൂഹിക രാഷ്ട്രീയ പോരാട്ടങ്ങളാണ് ‘സോഫ കം ബെഡി’ല്‍ പറയുന്നത്. ‘സോഫ കം ബെഡ്’. മഹേഷ് കയ്യാലത്ത്. മംഗളോദയം. വില 247 രൂപ.

പ്രത്യേക സംവിധാനത്തിലൂടെ കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്താന്‍ സാധിക്കും. ദ ലന്‍സെറ്റ് മൈക്രോബ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഏകദേശം ഒരാഴ്ചക്കുള്ളില്‍ തന്നെ സാര്‍സ് കോവ് 2 തിരിച്ചറിയാന്‍ സാധിക്കും. യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞതനുസരിച്ച് ജനിതകമാറ്റ കോവിഡിന്റെ പുതിയ വകഭേദത്തിന്റെ വിവരങ്ങള്‍ മ്യുട്ടെഷന്‍ സമയത് പകര്‍ച്ചവ്യാധിയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാന്‍ സാധിക്കുമെന്നും പറയുന്നു. കോവിഡ് പാന്‍ഡമിക്കിന്റെ തുടക്കത്തില്‍ ആളുകളിലേക്ക് പകര്‍ന്ന ജീനോം സീക്വന്‍സിംഗ് എന്നറിയപ്പെടുന്ന പുതിയ കോവിഡ് വേരിയന്റിനെ കൃത്യമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്താന്‍ സാധിച്ചുവെന്ന് പ്രധാന ഗവേഷകനായ ഇയാന്‍ ലേക്ക് പറഞ്ഞു. ഹോള്‍-ജീനോം സീക്വന്‍സിംഗ് എന്നത് രോഗകാരി ആയിട്ടുള്ള വകഭേദങ്ങളെ തിരിച്ചറിയാനുള്ള ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഡയഗ്നോസ്റ്റിക് ഉപകരണമാണ്. എന്നാല്‍ ഇത് ജനസംഖ്യ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലും, അതിന്റെ വിലയുടെയും കാരണത്താല്‍ ഇതിന്റെ ഉപയോഗം വളരെ പരിമിതമായിരിക്കും. ജീനോം സീക്വന്‍സിംഗിനെക്കാള്‍ വേഗത്തിലുള്ള കോവിഡ് വകഭേദങ്ങളെ ജനിതകരൂപീകരണത്തിലൂടെ കണ്ടത്താനായെന്നും, ജനിതകമാറ്റം വഴി കൂടുതല്‍ ആളുകളില്‍ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതായും ഗവേഷകര്‍ പറഞ്ഞു. കൂടാതെ മനുഷ്യരിലും മൃഗങ്ങളിലും ഉള്ള പുതിയ വകഭേദങ്ങളെ കണ്ടെത്താന്‍ സാധിക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.12, പൗണ്ട് – 105.78, യൂറോ – 90.50, സ്വിസ് ഫ്രാങ്ക് – 96.26, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.72, ബഹറിന്‍ ദിനാര്‍ – 220.54, കുവൈത്ത് ദിനാര്‍ -270.27, ഒമാനി റിയാല്‍ – 215.094 സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.63, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 61.48.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *