മലയോര കര്‍ഷകരുടെ ജീവിതപശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന നോവല്‍. സ്വപ്നജീവിതത്തിന്റെ പുറമ്പോക്കുകളില്‍ മാത്രം ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്. ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വലിയ വില നല്‍കേണ്ടി വരുന്നവര്‍. അവര്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന ‘സോഫ’ എല്ലാവരുടെയും ഉള്ളിലെ ‘മാറ്റങ്ങള്‍ക്കുള്ള’ ആഗ്രഹമാണ്, പ്രത്യാശയാണ്. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ലോകത്തെവിടെയുമുള്ള മധ്യവര്‍ഗ കുടുംബങ്ങളുടെ സാമൂഹിക രാഷ്ട്രീയ പോരാട്ടങ്ങളാണ് ‘സോഫ കം ബെഡി’ല്‍ പറയുന്നത്. ‘സോഫ കം ബെഡ്’. മഹേഷ് കയ്യാലത്ത്. മംഗളോദയം. വില 247 രൂപ.