വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അഥവാ എസ്എഫ്ഐഒ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് അഭിപ്രായം രൂപീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ഹൈക്കോടതി. ഫെബ്രുവരി 12ന് കേസ് വീണ്ടും പരിഗണിക്കും. എക്സാലോജിക് കമ്പനിക്ക് കരിമണൽ കമ്പനിയായ സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന ആരോപണത്തിലാണ് എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നൽകിയിട്ടുള്ളത്. അതോടൊപ്പം എസ്എഫ്ഐഒ അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.