കര്‍പ്പൂരി താക്കൂറിന് ഭാരത രത്ന. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശത്തിന് വേണ്ടി പോരാടിയ കര്‍പ്പൂരി താക്കൂര്‍ ബിഹാറിലെ മുൻ മുഖ്യമന്ത്രിയായിരുന്നു. ജന്മ ശതാബ്ദി വർഷത്തിലാണ് കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന നൽകുന്നത്.സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ഭാരതീയ ക്രാന്തി ദൾ പാര്‍ട്ടിയുടെ നേതാവായ്ബിഹാറിൽ അധികാരത്തിലെത്തി. സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുത്ത അദ്ദേഹം പിന്നീട് അധ്യാപകനായി ജോലി ചെയ്തു, പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായി 1955 ൽ നിയമസഭയിലെത്തി. തൊഴിലാളി സമരങ്ങളുടെ നേതാവും, രാജ്യത്തെ സോഷ്യലിസ്റ്റ് മൂവ്മെന്റിലെ പ്രധാന നേതാവുമായിരുന്നു അദ്ദേഹം.
കര്‍പ്പൂരി താക്കൂറിന് ഭാരത രത്ന
