ഹൗസ് ബോട്ടുകൾക്ക് വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകുമെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ജില്ലയിൽ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ബോട്ടുകൾക്ക് രജിസ്ട്രേഷൻ കൊടുക്കാം എന്ന് തീരുമാനമെടുക്കാം, ശിക്കാര ബോട്ടുകൾക്ക് വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ കൊടുക്കാം. ബോട്ടുകൾക്ക് ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തണം. അനധികൃതമായി ഹൗസ് ബോട്ടുകൾ സർവീസ് നടത്താൻ അനുവദിക്കരുത്, ഇപ്പോൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ബോട്ടുകൾ ക്രമവൽക്കരിക്കണം.
ഹൗസ് ബോട്ടുകളിലെ മാലിന്യം തള്ളലുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ടൂറിസം വകുപ്പ് പ്ലാന്റുകൾ വേഗം തന്നെ പൂർത്തിയാക്കും. ടൂറിസ്റ്റുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ ഒന്നും തന്നെ ബോട്ട് ജീവനക്കാരിൽ നിന്നും ഉണ്ടാകാൻ പാടില്ല. ബോട്ട് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു.