തൻ്റെ വാഹനം ആക്രമിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. വാഹനം തടഞ്ഞ് ചില്ലില്‍ ഒട്ടിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ വലിച്ച കീറിയ ബിജെപി പ്രവർത്തകർ വാഹനത്തിലേക്ക് വെള്ളം ഒഴിച്ചെന്നും, ആക്രമണത്തിന് പിന്നില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയെന്നും ജയ്റാം രമേശ് സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ കഴിഞ്ഞ ദിവസവും ആക്രമണം ഉണ്ടായിരുന്നു. അതോടൊപ്പം അയോധ്യാ പ്രതിഷ്ഠാസമയത്ത് രാഹുല്‍ ഗാന്ധി ബട്ടദ്രവ സത്രം സന്ദര്‍ശനം നടത്തരുതെന്ന് അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അയോധ്യാ പ്രതിഷ്ഠാസമയത്ത് ബട്ടദ്രവ സത്രം സന്ദര്‍ശിക്കാന്‍ ഒട്ടേറെ ഭക്തരെത്തുമെന്നും, ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് അതിനാൽ രാഹുല്‍ ഗാന്ധിക്ക് മൂന്നുമണിക്കുശേഷം സന്ദര്‍ശനം നടത്താമെന്ന് മാനേജ്മെന്റ് കമ്മിറ്റിയും അറിയിച്ചു.