സംസ്ഥാന സഹകരണ മേഖലയില്‍ ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖല കരുത്താര്‍ജിച്ചപ്പോള്‍ ദുഷിച്ച പ്രവണതകള്‍ പൊങ്ങിവന്നു. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ ഇഡി നടത്തുന്ന അന്വേഷണത്തിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. കരുവന്നൂരിൽ നടക്കാൻ പാടില്ലാത്തത് നടന്നു. പക്ഷെ കർശനമായ നടപടിഎടുത്തു. 2011ൽനടന്ന ക്രമക്കേട്അടുത്തിടെയാണ് കണ്ടെത്തിയത്. സഹകരണവകുപ്പിലെ ഉദ്യോഗസ്ഥർ അറിയാതെ ഇത് നടക്കില്ല.അതിനാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.