ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍, അനൂപ് മേനോന്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘എല്‍ എല്‍ ബി’ (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്)ലെ ‘പാറുകയായ് പടരുകയായ്’ എന്ന ഗാനം പുറത്തിറങ്ങി. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്ന ഈ ഗാനം നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. ഒരു കൂട്ടം കോളെജ് വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ച ഗാനം പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്നു. ഫറൂഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘എല്‍ എല്‍ ബി’. എസിപി റാങ്കിലുള്ള ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന വലിയ പ്രത്യേകതയോടെ എത്തുന്ന ഈ ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണിയാണ് നിര്‍മ്മിക്കുന്നത്. സിബി, സല്‍മാന്‍, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവിടെ നിന്ന് അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളും പ്രമേയമായെത്തുന്ന ഈ ചിത്രം യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് പറയുന്നത്. ഫെബ്രുവരി 2 ന് തിയറ്റര്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ റോഷന്‍ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലന്‍, വിജയന്‍ കാരന്തൂര്‍, രാജീവ് രാജന്‍, കാര്‍ത്തിക സുരേഷ്, സീമ ജി നായര്‍, നാദിറ മെഹ്റിന്‍, കവിത ബൈജു, ചൈത്ര പ്രവീണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.