സെല്‍റ്റോസിന്റെ ഡീസല്‍ മാനുവല്‍ മോഡല്‍ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് സെല്‍റ്റോസിന്റെ പുതിയ മോഡല്‍ പുറത്തിറക്കിയത്. അന്ന് ഡീസലിന്റെ ഐഎംടി മോഡലും ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക് മോഡലും മാത്രമായിരുന്നു പുറത്തിറക്കിയത്. അഞ്ച് മോഡലുകളില്‍ വിപണിയിലെത്തിയ പുതിയ സെല്‍റ്റോസിന്റെ എച്ച്ടിഇ മോഡലിന് 11.99 ലക്ഷം രൂപയും എച്ച്ടികെ മോഡലിന് 13.59 ലക്ഷം രൂപയും എച്ച്ടികെ പ്ലസ് മോഡലിന് 14.99 ലക്ഷം രൂപയും എച്ച്ടിഎക്‌സ് മോഡലിന് 16.67 ലക്ഷം രൂപയും എച്ച്ടിഎക്‌സ് പ്ലസ് മോഡലിന് 18.27 ലക്ഷം രൂപയുമാണ് വില. 1.5 ലീറ്റര്‍ ഡീസല്‍ മോഡലിന് 116 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമുണ്ട്. ആറ് സ്പീഡ് മാനുവലിനെ കൂടാതെ ഐഎംടി, ആറു സ്പീഡ് ഡീസല്‍ ഓട്ടമാറ്റിക് ഓപ്ഷനുകള്‍. ഡീസല്‍ എന്‍ജിന്‍ കൂടാതെ 1.5 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിന്‍ മോഡലുകളിലും സെല്‍റ്റോസ് വിപണിയിലുണ്ട്.