തുര്‍ക്കിയുടെയും ഗ്രീസിന്റെയും ഇടയിലുള്ള കടലിന് അഭിമുഖമായ വിളക്കുമാടം. അതിന് കാവലായി ഒരു കുടുംബവും. വിളക്കുമാടത്തെ ചുറ്റിപ്പറ്റിയ ജീവിതം ശീലിച്ചവര്‍ എങ്ങനെ ഒരു യുദ്ധത്തിന്റെ ഭീകരത താങ്ങും? യുദ്ധം വേര്‍പെടുത്തിയ ജീവിതങ്ങള്‍ ചിത്രങ്ങളിലൂടെ കൂട്ടിച്ചേര്‍ക്കാനല്ലാതെ വേറൊന്നും അവര്‍ക്കാകില്ല. ഇരുട്ടിന്റെ മണിക്കൂറിലും പ്രതീക്ഷയുടെ വെളിച്ചം തെളിയുന്നതും കാത്ത് നില്‍ക്കുന്ന നിസ്സഹായജീവിതങ്ങളുടെ കഥ. ‘ലൈറ്റ് ഹൗസ് ഫാമിലി’. ഫിറാത്ത് സുനേല്‍. വിവര്‍ത്തനം: തെല്‍ഹത്ത് കെ.വി. ഡിസി ബുക്‌സ്. വില 256 രൂപ.