ജയമായാലും തോല്‍വിയായാലും അനുഭവങ്ങളെ സ്വീകരിക്കുക എന്നതാണ് പ്രധാനം. കടന്നുവന്ന ഓരോ വഴിയും നമുക്ക് വെളിച്ചമായിട്ടുണ്ടാവും. മുന്നിലൂടെ പോയ അന്ധന്‍പോലും പ്രകാശം പരത്തിക്കാണും. ഓരോ വ്യക്തിയും വായനയും ചിത്രവും പ്രഭാഷണവും പൂവും മരങ്ങളുമെല്ലാം മനസ്സിനെ തൊട്ടാണ് മറയുന്നത്. ഇവയെല്ലാം ഓരോ ദിവസവും പുതിയ പാഠങ്ങള്‍ പറഞ്ഞുതരുന്നു. ഒന്നും പറയാതെ ഒരാളും, ഒരു ജീവിയും പ്രകൃതിയും നമുക്കു മുന്നിലുണ്ടാവില്ല. ഇതു കഥയല്ല, ആത്മകഥയുമല്ല. പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോള്‍ പിടിവള്ളിയായി കുതിച്ചുകയറാന്‍ ശേഷിയുള്ള തിരിച്ചറിവുകള്‍… വെട്ടിപ്പിടിക്കലും കൊട്ടിഘോഷങ്ങളും മാത്രമല്ല, വിട്ടുകൊടുക്കലും മനസ്സിലാക്കലും കൂടിയാണ് ജീവിതം എന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകം. ‘ഇരുട്ടില്‍ കൈപിടിക്കുന്ന വെളിച്ചങ്ങള്‍’. പി.കെ അനീസ്. മാതൃഭൂമി. വില 204 രൂപ.