യെമന്റെ തെക്കന്‍ തീരത്ത് വെച്ച് അമേരിക്കന്‍ ചരക്ക് കപ്പലിനു നേരെ മിസൈല്‍ ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്നാണ് സൂചന. കപ്പലിന് ക്ഷതം സംഭവിച്ചെങ്കിലും ആളപായമില്ല. ചരക്ക് കപ്പലിന് പുറമെ യുദ്ധകപ്പലിന് നേരെയും മിസൈല്‍ ആക്രമണ ശ്രമം ഉണ്ടായെന്ന് അമേരിക്ക അറിയിച്ചു. യുഎസ് കേന്ദ്രമായുള്ള ഈഗിള്‍ ബുള്‍ക് എന്ന കമ്പനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന പേരിലുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം ഉണ്ടായത്.