കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. സെനറ്റ് മെമ്പർമാർക്ക് പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം എന്നും കോടതി പോലീസിനോട് നിർദ്ദേശിച്ചു. സെനറ്റ് യോഗത്തിന് എത്തിച്ചേർന്നവരെ മുൻപ്എസ്എഫ്ഐ തടഞ്ഞത്കൊണ്ടാണ് കോടതി നിർദ്ദേശം നൽകിയത്. സെനറ്റ് അംഗങ്ങളായ എട്ടുപേർക്ക് സംരക്ഷണം നൽകണം എന്നാണ് കോടതി ഉത്തരവ്.