അയോധ്യയിൽ ഈ മാസം 22 ന് നടക്കുന്ന വിഗ്രഹ പ്രതിഷ്ഠാച്ചടങ്ങിന്റെ അന്തിമഘട്ട ഒരുക്കങ്ങൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തി. പ്രതിഷ്ഠാദിനം രാജ്യത്തെ 1,200 മുസ്‌ലിം പള്ളികളിലും ദർഗകളിലും ബിജെപി ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ദീപം തെളിയിക്കും. അതോടൊപ്പം പ്രതിഷ്ഠാച്ചടങ്ങുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസ്താവനകൾ പാടില്ലെന്നും, ശ്രീരാമ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിച്ചാൽ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാർക്ക് കർശന നിർദേശം നൽകി.