സുധീരന്റെ പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് കെ സുധാകരന്.സുധീരന്റെ പ്രസ്താവനകൾ അസ്ഥാനത്തുള്ളവയാണ് അദ്ദേഹം തന്റെ സംസ്കാരമാണ് പ്രകടിപ്പിക്കുന്നത് എന്നും കെ സുധാകരൻ പറഞ്ഞു.സുധാകരന്റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരന് പറഞ്ഞു.വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. സുധാകരന്റേത് തെറ്റായ പ്രവണതയാണ്. സുധാകരൻ ചെയ്തത് ഔചിത്യ രാഹിത്യമാണെന്നും സുധീരന് പറഞ്ഞു.