രാജ്യത്ത് ഒരു സാമ്പാർ മുന്നണി സർക്കാരിന്റെ ആവശ്യമില്ലെന്ന് നരേന്ദ്രമോദി. മോദിയുടെ ഗ്യാരന്റികൾ വോട്ട് ഉന്നമിട്ടുള്ളതല്ലെന്നും. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഉറപ്പാണത് മോദി പിന്നോട്ട് പോകില്ലെന്ന് ജനത്തിനറിയാം. ജനപിന്തുണയാണ് തന്റെ വിജയരഹസ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കുന്നത് ബിജെപിയിൽ ആദ്യമല്ല. ഒരു ഭരണ പരിചയവുമില്ലാതെയാണ് താൻ ഗുജറാത്ത് മുഖ്യമന്ത്രിയായത്. മറ്റുള്ളതെല്ലാം കുടുംബ പാർട്ടികളായതിനാലാണ് ഇതൊരു പുതിയ ട്രെൻഡായി തോന്നുന്നതെന്നും മോദി പരിഹസിച്ചു. ഒരു തീരുമാനവും തന്റേത് മാത്രമല്ല രാജ്യതാൽപര്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.