ചുഴലിക്കാറ്റില്‍ വിമാനം തെന്നിനീങ്ങി. ചുമ്മാ തെന്നി നീങ്ങുകയല്ല, ഏതാണ്ടു വട്ടം കറങ്ങിയെന്നുതന്നെ പറയാം. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനടുത്തുള്ള എയ്റോപാര്‍ക്ക് ജോര്‍ജ് ന്യൂബെറി വിമാനത്താവളത്തിലാണു സംഭവം. നിര്‍ത്തിയിട്ടിരുന്ന ബോയിംഗ് 737 വിമാനമാണ് അര്‍ദ്ധവൃത്താകൃതിയില്‍ തെന്നിനീങ്ങിത്. വിമാനം തെന്നി നീങ്ങുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. റണ്‍വേയില്‍ വിമാനത്തിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന സ്റ്റെയര്‍കേസുകള്‍ മറിഞ്ഞ് വീഴുകയും ലഗേജ് കാരിയറുകളുമായി കൂട്ടിയിടിക്കുകയും ചെയ്തു. ക്യാബിന് ക്രൂ അംഗങ്ങളും വിമാനത്താവള ഉദ്യോഗസ്ഥരും ഈ കാഴ്ച കണ്ട് അമ്പരന്നു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലാണു കാറ്റു വീശിയടിച്ചത്.
ചുഴലിക്കാറ്റില്‍ വട്ടംകറങ്ങി വിമാനം
