മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്’. 2024 ജനുവരി 25നാണ് ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ കൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാല്‍ തന്നെയാണ് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റേതായി പുറത്തെത്തിയ പുതിയ രണ്ട് പോസ്റ്ററുകളും ശ്രദ്ധ നേടുകയാണ്. ഒന്നില്‍ പൊടി പാറുന്ന പോരാട്ടത്തിന് ഒരുങ്ങി നില്ക്കുന്ന മോഹന്‍ലാല്‍ ആണെങ്കില്‍ അടുത്ത പോസ്റ്റര്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ടാണ്. ഹരീഷ് പേരടി, മനോജ് മോസസ്, ഹരി പ്രശാന്ത്, ഡാനിഷ് സെയ്ത് എന്നിവരോടൊപ്പം ഒരു യുവനടിയെയും പോസ്റ്ററില്‍ കാണാം. ഈ നടി ആരാണ് എന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ബെല്ലി ഡാന്‍സര്‍ ആയ ദീപാലി വസിഷ്ഠ ആണ് ഈ താരം. ഗ്ലോബല്‍ ബെല്ലി ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം ലഭിച്ച ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്.