എംഫിൽ (മാസ്റ്റർ ഓഫ് ഫിലോസഫി) അംഗീകാരമില്ലാത്ത ബിരുദമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി). എംഫിൽ കോഴ്സുകളിലേക്കുള്ള പ്രവേശനം നിർത്തിവയ്ക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകി. ഏതാനും സർവകലാശാലകൾ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിശദീകരണമെന്ന് യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.2023-24 അധ്യയന വർഷത്തേക്കുള്ള എംഫിൽ പ്രവേശനം നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കമ്മീഷൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan