രാജ്യത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീരുബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. മുണ്ടിനീര് (മംപ്സ്) എന്ന് അറിയപ്പെടുന്ന ഈ രോഗം മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എ വൈറസ് മൂലമാണ് പകരുന്നത്. ഉമിനീര് ഗ്രന്ഥികളെയാണ് ഇവ ബാധിക്കുക. അഞ്ചു മുതല്‍ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുതെങ്കിലും മുതിര്‍വരിലും ഇത് കാണപ്പെടാറുണ്ട്. പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് കുറഞ്ഞതും കുട്ടികളില്‍ രോ?ഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ നടത്തിയ പഠനത്തില്‍ സെറോപോസിറ്റിവിറ്റി ആന്റിബോഡിയുടെ അളവ് ക്രമേണ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധകുത്തിവെപ്പ് എടുത്തവരിലും സംവേദനക്ഷമത കുറയുന്നുണ്ടെന്നു ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുതിനും ചവക്കുതിനും വെള്ളമിറക്കുതിനും പ്രയാസം തോന്നുക. വിശപ്പില്ലായ്മയും ക്ഷീണവുമാണ് മറ്റു ലക്ഷണങ്ങള്‍. വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ അവയവങ്ങളെ രോഗം ബാധിക്കാം. രോഗ ലക്ഷണങ്ങള്‍ ആദ്യം തന്നെ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ ചിലപ്പോള്‍ വന്ധ്യത ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എ അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. അസുഖ ബാധിതര്‍ പൂര്‍ണമായും വീട്ടിനുള്ളില്‍ കഴിയുക എന്നതാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുള്ള ഏക മാര്‍ഗം. രോഗബാധിതര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും അണുവിമുക്തമാക്കണം. സാധാരണയായി ഒന്ന് മുതല്‍ രണ്ട് ആഴ്ചകള്‍ കൊണ്ട് രോഗം ഭേദമാകാറുണ്ട്. ഈ സമയം ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.