കല്ല്യാണി പ്രിയദര്‍ശനെ പ്രധാന കഥാപാത്രമാക്കി മനു. സി. കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ശേഷം മൈക്കില്‍ ഫാത്തിമ’. മലപ്പുറത്തെ സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങളെ കഥാപാശ്ചാത്തലമാക്കി ഫുട്ബോള്‍ കമന്‍ന്റേറ്ററാവാന്‍ ആഗ്രഹിക്കുന്ന ഫാത്തിമ നൂര്ജഹാന് എന്ന പെണ്‍കുട്ടിയുടെ കഥയാണ് ശേഷം മൈക്കില്‍ ഫാത്തിമയിലൂടെ പറഞ്ഞത്. കല്ല്യാണി പ്രിയദര്‍ശന്റെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്. നവംബര്‍ 17 ന് റിലീസ് ചെയ്ത ചിത്രം ആദ്യവാരം തിയേറ്ററുകളില്‍ നിന്നും 46 ലക്ഷം രൂപ മാത്രമാണ് കളക്ഷന്‍ നേടിയത്. അതുകൊണ്ട് തന്നെ പിന്നീടുള്ള ആഴ്ചകളില്‍ വേണ്ടവിധം കളക്ഷന്‍ നേടാന്‍ ചിത്രത്തിനായില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഡിസംബര്‍ 15 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രത്തിന്റെ സ്ട്രീമിംഗ് ലഭ്യമാവും. സുധീഷ്, ഫെമിന, സാബുമോന്, ഷഹീന് സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, തെന്നല്‍, വാസുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ദി റൂട്ട്, പാഷന് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധന് സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.
‘ശേഷം മൈക്കില്‍ ഫാത്തിമ’ ഒടിടി റിലീസിന്
