വാട്സ്ആപ്പ് യൂസര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത. ആപ്പില്‍ ‘ഡിസപ്പിയറിങ് വോയിസ് മെസ്സേജസ്’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പലരുടേയും ഇഷ്ട സവിശേഷതയായ ‘വ്യൂ വണ്‍സ്’ എന്ന ഫീച്ചറിന് സമാനമാണിത്. ചിത്രങ്ങളും വിഡിയോകളും ഒരു തവണ മാത്രം കാണാന്‍ കഴിയുന്ന രീതിയില്‍ ഗ്രൂപ്പിലും വ്യക്തിഗതമായും അയക്കാന്‍ അനുവദിക്കുന്ന ഫീച്ചറാണ് വ്യൂ വണ്‍സ്. ഇനി മുതല്‍ ശബ്ദ സന്ദേശങ്ങളും അതുപോലെ അയച്ചുനല്‍കാം. ഡിസപ്പിയറങ് ഫീച്ചര്‍ ഓണ്‍ ചെയ്ത് ശബ്ദ സന്ദേശമയച്ചാല്‍, സ്വീകര്‍ത്താവിന് ഒരു തവണ മാത്രമേ അത് കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ. സ്വകാര്യത ആവശ്യമുള്ള വിവരങ്ങള്‍ ശബ്ദസന്ദേശമായി കൈമാറാന്‍ ഏറ്റവും ഉചിതമായ മാര്‍ഗമാണിത്. ഡിസപ്പിയറിങ് വോയ്സ് മെസേജിനൊപ്പം വ്യൂ വണ്‍സ് മെസേജുകള്‍ക്കൊപ്പം കാണുന്ന ‘ വണ്‍ ടൈം’ ഐക്കണും കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഒരു തവണ മാത്രമേ അത് കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്ന് സ്വീകര്‍ത്താവിന് മനസിലാക്കാന്‍ സാധിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് വാട്സ്ആപ്പ് ‘സീക്രട്ട് കോഡ്’ എന്ന പ്രൈവസി ഫീച്ചര്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെയുണ്ടായിരുന്ന ചാറ്റ് ലോക്ക് ഫീച്ചറിന് അധിക സുരക്ഷ നല്‍കുന്നതിനാണ് ‘സീക്രട്ട് കോഡ്’. ചാറ്റുകള്‍ക്ക് പ്രത്യേക പാസ്വേഡ് സെറ്റ് ചെയ്യാന്‍ ഈ സംവിധാനം അനുവദിക്കും.